1 Chronicles 1:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏബെരിന്‍റെ രണ്ടു പുത്രന്മാരായിരുന്നു പേലെഗും യൊക്താനും. പേലെഗിന്‍റെ കാലത്തായിരുന്നു ഭൂവാസികള്‍ ചിതറപ്പെട്ടത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഏബെരിന്നു രണ്ടു പുത്രന്മാർ ജനിച്ചു; ഒരുത്തന്നു പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയതു; അവന്റെ സഹോദരന്നു യൊക്താൻ എന്നു പേർ.
Malayalam 1992 MBSI
ഏബെരിന്നു രണ്ടു പുത്രന്മാര്‍ ജനിച്ചു; ഒരുത്തന്നു പേലെഗ് എന്നു പേര്‍; അവന്റെ കാലത്തായിരുന്നു ഭൂവാസികള്‍ പിരിഞ്ഞുപോയതു; അവന്റെ സഹോദരന്നു യൊക്താന്‍ എന്നു പേര്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഏബെരിന് രണ്ടു പുത്രന്മാർ ജനിച്ചു; ഒരുവന് പേലെഗ് എന്ന് പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയത്; അവന്റെ സഹോദരന് യൊക്താൻ എന്ന് പേർ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഏബെരിനു രണ്ടു പുത്രന്മാര്‍ ജനിച്ചു; ഒരുത്തന് പേലെഗ് എന്നു പേര്‍; അവന്റെ കാലത്തായിരുന്നു ഭൂവാസികള്‍ പിരിഞ്ഞുപോയത്; അവന്‍റെ സഹോദരനു യൊക്താന്‍ എന്നു പേര്‍.
Malayalam Bible POC-ML 2013
ഏബറിന് പേലെഗ്, യോക്‌താന്‍ എന്നീ രണ്ടു പുത്രന്‍മാര്‍: പേലെഗിന്‍െറ കാലത്താണ് ഭൂവാസികള്‍ വിഭജിക്കപ്പെട്ടത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഏബെരിനു രണ്ടു പുത്രന്മാർ ജനിച്ചു: ഒരുവന്റെ പേര് പേലെഗ് എന്നായിരുന്നു; കാരണം, അവന്റെ കാലത്തായിരുന്നു ഭൂവാസികൾ വിഭജിക്കപ്പെട്ടത്. അവന്റെ സഹോദരന്റെ പേര് യോക്താൻ എന്നായിരുന്നു.