1 Chronicles 1:43 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേലില്‍ രാജഭരണം ആരംഭിക്കുന്നതിനുമുമ്പ് എദോമില്‍ ഭരണം നടത്തിയ രാജാക്കന്മാര്‍: ബെയോരിന്‍റെ പുത്രനും ദിന്‍ഹാബാ പട്ടണക്കാരനുമായ ബേല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽമക്കളെ രാജാവു വാഴുംമുമ്പെ ഏദോംദേശത്തു വാണ രാജാക്കന്മാർ ആരെന്നാൽ: ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിന്നു ദിൻഹാബാ എന്നു പേർ.
Malayalam 1992 MBSI
യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേലിൽ രാജഭരണം ആരംഭിക്കും മുമ്പെ ഏദോംദേശത്ത് വാണ രാജാക്കന്മാർ: ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിന് ദിൻഹാബാ എന്ന് പേർ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽമക്കളെ രാജാവ് വാഴുംമുമ്പേ എദോംദേശത്തു വാണ രാജാക്കന്മാര്‍ ആരെന്നാൽ: ബെയോരിന്‍റെ മകനായ ബേല; അവന്‍റെ പട്ടണത്തിനു ദിന്‍ഹാബാ എന്നു പേര്‍.
Malayalam Bible POC-ML 2013
ഇസ്രായേലില്‍ രാജഭരണം തുടങ്ങുന്നതിനുമുന്‍പ്‌ ഏദോമില്‍ വാണ രാജാക്കന്‍മാര്‍: ബയോറിന്‍െറ മകന്‍ ബേലാ- ഇവന്‍ ദിന്‍ഹാബാ പട്ടണക്കാരനായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേലിൽ രാജഭരണം വരുന്നതിനുമുമ്പ് ഏദോമിൽ ഭരണം നടത്തിയിരുന്ന രാജാക്കന്മാർ ഇവരാണ്: ബെയോരിന്റെ മകനായ ബേല; അദ്ദേഹത്തിന്റെ നഗരത്തിനു ദിൻഹാബാഹ് എന്നു പേരായിരുന്നു.