1 Chronicles 1:48 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സമ്ലായുടെ മരണശേഷം യൂഫ്രട്ടീസ്നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരന്‍ ശൗല്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗൽ അവന്നു പകരം രാജാവായി.
Malayalam 1992 MBSI
ബാല്‍ഹാനാന്‍ മരിച്ചശേഷം ഹദദ് അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പായീ എന്നും ഭാര്യെക്കു മെഹേതബേല്‍ എന്നും പേര്‍. അവള്‍ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗൽ അവന് പകരം രാജാവായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്തു പട്ടണക്കാരനായ ശൗൽ അവനു പകരം രാജാവായി.
Malayalam Bible POC-ML 2013
സമ്‌ലായ്‌ക്കുശേഷംയൂഫ്രട്ടീസ്‌തീരപ്രദേശമായ റഹോബോത്‌പട്ടണത്തില്‍നിന്നുള്ള സാവൂള്‍ ഭരണമേറ്റു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സമ്ളാ മരിച്ചപ്പോൾ നദീതീരത്തുള്ള രെഹോബോത്തിലെ നിവാസിയായ ശാവൂൽ രാജാവായി.