1 Chronicles 1:50 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബാല്‍ഹാനാന്‍റെ മരണശേഷം പായീ പട്ടണക്കാരനായ ഹദദ് രാജാവായി. അവന്‍റെ ഭാര്യ മേസാഹാബിന്‍റെ പൗത്രിയും മത്രേദിന്‍റെ പുത്രിയുമായ മെഹേതബേല്‍ ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബാൽഹാനാൻ മരിച്ചശേഷം ഹദദ് അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പായീ എന്നും ഭാര്യക്കു മെഹേതബേൽ എന്നും പേർ. അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു.
Malayalam 1992 MBSI
ഒഹൊലീബാമാപ്രഭു, ഏലാ പ്രഭു,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബാൽഹാനാൻ മരിച്ചശേഷം ഹദദ് അവന് പകരം രാജാവായി. അവന്റെ പട്ടണത്തിന് പായീ എന്നും ഭാര്യക്ക് മെഹേതബേൽ എന്നും പേർ. അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബാൽഹാനാന്‍ മരിച്ചശേഷം ഹദദ് അവനു പകരം രാജാവായി. അവന്‍റെ പട്ടണത്തിനു പായീ എന്നും ഭാര്യക്കു മെഹേതബേൽ എന്നും പേര്‍. അവള്‍ മേസാഹാബിന്‍റെ മകളായ മത്രേദിന്റെ മകളായിരുന്നു.
Malayalam Bible POC-ML 2013
ബാല്‍ഹനാന്‍മരിച്ചപ്പോള്‍ പായ്‌പ്പട്ടണത്തില്‍നിന്നുള്ള ഹദാദ് രാജാവായി. മെസഹാബിന്‍െറ പൗത്രിയും മാത്രദിന്‍െറ പുത്രിയുമായ മെഹെത്താബെല്‍ ആയിരുന്നു അവന്‍െറ ഭാര്യ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബാൽ-ഹാനാൻ മരിച്ചശേഷം ഹദദ് രാജാവായി. അദ്ദേഹത്തിന്റെ നഗരത്തിനു പാവൂ എന്നായിരുന്നു പേര്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മെഹേതബേൽ എന്നായിരുന്നു. അവൾ മേ-സാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു.