1 Chronicles 10:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശൗലും പുത്രന്മാരും മരിക്കുകയും കൂടെ ഉണ്ടായിരുന്ന സൈനികര്‍ ഓടിപ്പോകുകയും ചെയ്ത വിവരം കേട്ടപ്പോള്‍ ജെസ്രീല്‍ താഴ്വരയിലുള്ള ഇസ്രായേല്‍ജനം തങ്ങളുടെ പട്ടണങ്ങള്‍ വിട്ട് ഓടിപ്പോയി; ഫെലിസ്ത്യര്‍ വന്ന് അവിടെ വാസം ഉറപ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ഓടിപ്പോയി; ശൗലും മക്കളും മരിച്ചു എന്നു താഴ്‌വരയിലുള്ള യിസ്രായേല്യരൊക്കെയും കണ്ടിട്ടു അവർ തങ്ങളുടെ പട്ടണങ്ങളെ വിട്ടു ഓടിപ്പോയി; ഫെലിസ്ത്യർ വന്നു അവയിൽ പാർത്തു.
Malayalam 1992 MBSI
അവര്‍ ഔടിപ്പോയി; ശൌലും മക്കളും മരിച്ചു എന്നു താഴ്വരയിലുള്ള യിസ്രായേല്യരൊക്കെയും കണ്ടിട്ടു അവര്‍ തങ്ങളുടെ പട്ടണങ്ങളെ വിട്ടു ഔടിപ്പോയി; ഫെലിസ്ത്യര്‍ വന്നു അവയില്‍ പാര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ഓടിപ്പോയി; ശൗലും മക്കളും മരിച്ചു എന്നു താഴ്വരയിലുള്ള യിസ്രായേല്യരൊക്കെയും കണ്ടിട്ടു അവർ തങ്ങളുടെ പട്ടണങ്ങളെ വിട്ടു ഓടിപ്പോയി; ഫെലിസ്ത്യർ വന്നു അവയിൽ താമസിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ഓടിപ്പോയി; ശൗലും മക്കളും മരിച്ചു എന്നു താഴ്വരയിലുള്ള യിസ്രായേല്യരൊക്കെയും കണ്ടിട്ട് അവര്‍ തങ്ങളുടെ പട്ടണങ്ങളെ വിട്ട് ഓടിപ്പോയി; ഫെലിസ്ത്യര്‍ വന്ന് അവയിൽ പാര്‍ത്തു.
Malayalam Bible POC-ML 2013
സൈന്യം പലായനം ചെയ്‌തെന്നും സാവൂളും പുത്രന്‍മാരും മരിച്ചെന്നും കേട്ടപ്പോള്‍, താഴ്‌വരയില്‍ വസിച്ചിരുന്ന ഇസ്രായേല്യര്‍ തങ്ങളുടെ നഗരങ്ങള്‍ ഉപേക്‌ഷിച്ച്‌ ഓടിപ്പോയി; ഫിലിസ്‌ത്യര്‍ അവിടെ വാസമുറപ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേൽസൈന്യം തോറ്റോടിയെന്നും ശൗലും പുത്രന്മാരും മരിച്ചെന്നും താഴ്വരയിലുള്ള ഇസ്രായേല്യരെല്ലാം കണ്ടു. അതുകൊണ്ട് അവർ തങ്ങളുടെ പട്ടണങ്ങൾ ഉപേക്ഷിച്ച് പലായനംചെയ്തു. ഫെലിസ്ത്യർ വന്ന് അവിടങ്ങളിൽ പാർപ്പുറപ്പിക്കുകയും ചെയ്തു.