1 Chronicles 11:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോഴും അവന്‍ വയലിന്‍റെ നടുവില്‍ നിന്നുകൊണ്ട് അതു സംരക്ഷിക്കുകയും ഫെലിസ്ത്യരെ വെട്ടിവീഴ്ത്തുകയും ചെയ്തു. സര്‍വേശ്വരന്‍ അവര്‍ക്കു വന്‍വിജയം നല്‌കി രക്ഷിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അവർ ആ വയലിന്റെ മദ്ധ്യേ നിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടിക്കളഞ്ഞു; യഹോവ അവർക്കു വലിയോരു ജയം നല്കി.
Malayalam 1992 MBSI
എന്നാല്‍ അവര്‍ ആ വയലിന്റെ മദ്ധ്യേ നിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടിക്കളഞ്ഞു; യഹോവ അവര്‍ക്കും വലിയോരു ജയം നല്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അവർ ആ വയലിന്റെ മദ്ധ്യേ നിന്ന് അതിനെ കാത്ത് ഫെലിസ്ത്യരെ വെട്ടിക്കളഞ്ഞു; യഹോവ അവർക്കു വൻവിജയം നല്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ അവര്‍ ആ വയലിന്‍റെ മധ്യേ നിന്ന് അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടിക്കളഞ്ഞു; യഹോവ അവര്‍ക്കു വലിയൊരു ജയം നല്കി.
Malayalam Bible POC-ML 2013
എന്നാല്‍ അവന്‍ വയലിന്‍െറ മധ്യത്തില്‍നിന്ന് അതു കാക്കുകയും ഫിലിസ്‌ത്യരെ വെട്ടിവീഴ്‌ത്തുകയും ചെയ്‌തു. കര്‍ത്താവ് ഒരു വന്‍വിജയം നല്‍കി അവരെ രക്‌ഷിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ അവർ വയലിന്റെ മധ്യത്തിൽത്തന്നെ നിലയുറപ്പിച്ച് അതിനെ സംരക്ഷിക്കുകയും ഫെലിസ്ത്യരെ വീഴ്ത്തുകയും ചെയ്തു. അന്ന് യഹോവ അവർക്കൊരു മഹാവിജയം വരുത്തി.