1 Chronicles 11:20 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മുപ്പതു പേരുടെ തലവനും യോവാബിന്‍റെ സഹോദരനുമായ അബീശായി തന്‍റെ കുന്തംകൊണ്ടു മുന്നൂറു പേര്‍ക്കെതിരെ പോരാടി അവരെയെല്ലാം കൊന്നുകളഞ്ഞു. അങ്ങനെ അയാളും ആ മൂവര്‍ക്കു പുറമേ പ്രസിദ്ധനായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോവാബിന്റെ സഹോദരനായ അബീശായി മൂവരിൽ തലവനായിരുന്നു; അവൻ മുന്നൂറുപേരുടെ നേരെ കുന്തം ഓങ്ങി, അവരെ കൊന്നു; അതുകൊണ്ടു അവൻ ആ മൂവരിൽവെച്ചു കീർത്തിപ്രാപിച്ചു;
Malayalam 1992 MBSI
യോവാബിന്റെ സഹോദരനായ അബീശായി മൂവരില്‍ തലവനായിരുന്നു; അവന്‍ മുന്നൂറുപേരുടെ നേരെ കുന്തം ഔങ്ങി, അവരെ കൊന്നു; അതുകൊണ്ടു അവന്‍ ആ മൂവരില്‍വെച്ചു കീര്‍ത്തിപ്രാപിച്ചു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോവാബിന്റെ സഹോദരനായ അബീശായി വേറെ മൂന്നുപേരുടെ തലവനായിരുന്നു; അവൻ മുന്നൂറുപേരുടെ നേരെ കുന്തം ഓങ്ങി, അവരെ കൊന്നു; അതുകൊണ്ടു അവൻ ആ മൂന്നുപേരിൽവെച്ചു പ്രസിദ്ധനായി;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോവാബിന്‍റെ സഹോദരനായ അബീശായി മൂവരിൽ തലവനായിരുന്നു; അവന്‍ മുന്നൂറു പേരുടെ നേരേ കുന്തം ഓങ്ങി, അവരെ കൊന്നു; അതുകൊണ്ട് അവന്‍ ആ മൂവരിൽവച്ചു കീര്‍ത്തിപ്രാപിച്ചു:
Malayalam Bible POC-ML 2013
യോവാബിന്‍െറ സഹോദരന്‍ അബിഷായി ആയിരുന്നു മുപ്പതുപേരില്‍ പ്രമുഖന്‍. അവന്‍ മുന്നൂറുപേരെ ഒന്നിച്ചു കുന്തംകൊണ്ടു വധിച്ചു. ഇവനും മൂവര്‍ക്കുംപുറമേ കീര്‍ത്തിമാനായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോവാബിന്റെ സഹോദരനായ അബീശായി ഈ മൂവരിൽ പ്രമുഖനായിരുന്നു. അദ്ദേഹം മുന്നൂറുപേർക്കെതിരേ തന്റെ കുന്തമുയർത്തി പൊരുതി അവരെ വധിച്ചു, അങ്ങനെ അദ്ദേഹം ആ മൂവരിൽ വിഖ്യാതനായിത്തീർന്നു.