1 Chronicles 11:21 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മുപ്പതു പേരില്‍ ഏറ്റവും പ്രസിദ്ധനും അവരുടെ സേനാപതിയും അയാള്‍ ആയിരുന്നെങ്കിലും മൂവരോളം അവന്‍ പ്രസിദ്ധനായിരുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ മൂവരിൽ രണ്ടുപേരെക്കാൾ അധികം മാനം അവൻ പ്രാപിച്ചു അവർക്കു നായകനായ്തീർന്നു; എന്നാൽ അവൻ മറ്റെ മൂവരോളം വരികയില്ല.
Malayalam 1992 MBSI
ഈ മൂവരില്‍ രണ്ടുപേരെക്കാള്‍ അധികം മാനം അവന്‍ പ്രാപിച്ചു അവര്‍ക്കും നായകനായ്തീര്‍ന്നു; എന്നാല്‍ അവന്‍ മറ്റെ മൂവരോളം വരികയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ മൂന്നുപേരിൽ രണ്ടുപേരെക്കാൾ അധികം ബഹുമാനം അവൻ പ്രാപിച്ചു അവർക്കു നായകനായ്തീർന്നു; എന്നാൽ അവൻ ആദ്യത്തെ മൂന്നുപേരോളം വരികയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ മൂവരിൽ രണ്ടുപേരെക്കാള്‍ അധികം മാനം അവന്‍ പ്രാപിച്ച് അവര്‍ക്കു നായകനായിത്തീര്‍ന്നു; എന്നാൽ അവന്‍ മറ്റേ മൂവരോളം വരികയില്ല.
Malayalam Bible POC-ML 2013
അവന്‍ മുപ്പതുപേരില്‍ ഏറ്റവും പ്രശസ്‌തനും അവരുടെ അധിപനും ആയിരുന്നു. എന്നാല്‍, അവന്‍ മൂവരോടൊപ്പം എത്തിയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അബീശായി ആ മൂവരിൽ ഇരട്ടി ആദരണീയനും അവർക്കു നായകനും ആയിത്തീർന്നു. എന്നിരുന്നാലും അദ്ദേഹം മറ്റേ പരാക്രമശാലികളായ മൂന്നുപേരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നില്ല.