1 Chronicles 12:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കീശിന്‍റെ മകന്‍ ശൗല്‍ നിമിത്തം ദാവീദ് സിക്ലാഗില്‍ ഒളിച്ചു പാര്‍ത്തിരുന്നപ്പോള്‍ ദാവീദിന്‍റെ പക്ഷം ചേര്‍ന്നു യുദ്ധത്തില്‍ സഹായിച്ചവര്‍ ഇവരാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കീശിന്റെ മകനായ ശൗലിന്റെ നിമിത്തം ദാവീദ് ഒളിച്ചുപാർത്തിരുന്നപ്പോൾ സീക്ലാഗിൽ അവന്റെ അടുക്കൽ വന്നവർ ആവിതു - അവർ വീരന്മാരുടെ കൂട്ടത്തിൽ അവന്നു യുദ്ധത്തിൽ തുണചെയ്തു;
Malayalam 1992 MBSI
കീശിന്റെ മകനായ ശൌലിന്റെ നിമിത്തം ദാവീദ് ഒളിച്ചുപാര്‍ത്തിരുന്നപ്പോള്‍ സീക്ളാഗില്‍ അവന്റെ അടുക്കല്‍ വന്നര്‍ ആവിതു--അവര്‍ വീരന്മാരുടെ കൂട്ടത്തില്‍ അവന്നു യുദ്ധത്തില്‍ തുണചെയ്തു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കീശിന്റെ മകനായ ശൗൽ കാരണം ദാവീദ് ഒളിച്ചു താമസിച്ചിരുന്നപ്പോൾ സിക്ലാഗിൽ അവന്റെ അടുക്കൽ വന്നവർ വീരന്മാരുടെ കൂട്ടത്തിൽ യുദ്ധത്തിൽ അവനെ സഹായിച്ചു
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കീശിന്‍റെ മകനായ ശൗലിന്‍റെ നിമിത്തം ദാവീദ് ഒളിച്ചുപാര്‍ത്തിരുന്നപ്പോള്‍ സിക്ലാഗിൽ അവന്‍റെ അടുക്കൽ വന്നവര്‍ ആവിത്- അവര്‍ വീരന്മാരുടെ കൂട്ടത്തിൽ അവനു യുദ്ധത്തിൽ തുണചെയ്തു;
Malayalam Bible POC-ML 2013
കിഷിന്‍െറ മകന്‍ സാവൂള്‍ നിമിത്തം സിക്‌ലാഗില്‍ ഒളിച്ചുപാര്‍ക്കുമ്പോള്‍ ദാവീദിന്‍െറ പക്‌ഷംചേര്‍ന്ന്‌യുദ്‌ധത്തില്‍ അവനെ സഹായി ച്ചയോദ്‌ധാക്കളാണ്‌ താഴെപ്പറയുന്നവര്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കീശിന്റെ മകനായ ശൗലിന്റെനിമിത്തം ദാവീദ് ഒളിച്ചുതാമസിച്ചിരുന്ന കാലത്ത് സിക്ലാഗിൽ അദ്ദേഹത്തിന്റെ അടുത്തുവന്ന ആളുകൾ ഇവരായിരുന്നു—അവർ ദാവീദിനെ യുദ്ധത്തിൽ സഹായിച്ച പടയാളികളിൽ ഉൾപ്പെട്ടവരായിരുന്നു;