1 Chronicles 12:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോര്‍ദ്ദാന്‍നദി കരകവിഞ്ഞൊഴുകുന്ന ആദ്യ മാസത്തില്‍ നദി കടന്നു മറുകരയിലെത്തി താഴ്വരയിലുള്ളവരെ കിഴക്കോട്ടും പടിഞ്ഞാറോട്ടും തുരത്തിയത് ഇവരാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ഒന്നാം മാസത്തിൽ യോർദ്ദാൻ കവിഞ്ഞൊഴുകുമ്പോൾ അതിനെ കടന്നു താഴ്വര നിവാസികളെയൊക്കെയും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓടിച്ചു.
Malayalam 1992 MBSI
അവര്‍ ഒന്നാം മാസത്തില്‍ യോര്‍ദ്ദാന്‍ കവിഞ്ഞൊഴുകുമ്പോള്‍ അതിനെ കടന്നു താഴ്വര നിവാസികളെയൊക്കെയും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഔടിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ഒന്നാം മാസത്തിൽ യോർദ്ദാൻ കവിഞ്ഞൊഴുകുമ്പോൾ അതിനെ കടന്നു താഴ്വര നിവാസികളെയൊക്കെയും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓടിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ഒന്നാം മാസത്തിൽ യോര്‍ദ്ദാന്‍ കവിഞ്ഞൊഴുകുമ്പോള്‍ അതിനെ കടന്നു താഴ്വരനിവാസികളെയൊക്കെയും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓടിച്ചു.
Malayalam Bible POC-ML 2013
ജോര്‍ദാന്‍നദി കരകവിഞ്ഞൊഴുകുന്ന ആദ്യമാസത്തില്‍ മറുകരെ കടന്ന് താഴ്‌വരയില്‍ ഉള്ളവരെ കിഴക്കോട്ടും പടിഞ്ഞാറോട്ടും തുരത്തിയവര്‍ ഇവരാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒന്നാംമാസത്തിൽ യോർദാൻനദി കരകവിഞ്ഞൊഴുകിക്കൊണ്ടിരുന്നപ്പോൾ അതു കടന്നുചെന്ന് താഴ്വരകളിലെ നിവാസികളെ ആകമാനം കിഴക്കോട്ടും പടിഞ്ഞാറോട്ടും പലായനം ചെയ്യിച്ചത് ഇവർതന്നെ ആയിരുന്നു.