1 Chronicles 12:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദ് ഫെലിസ്ത്യരോടു ചേര്‍ന്നു ശൗലിനെതിരെ യുദ്ധത്തിനു പുറപ്പെട്ടപ്പോള്‍ മനശ്ശെഗോത്രത്തില്‍പ്പെട്ട ചിലരും ദാവീദിന്‍റെ കൂടെ ചേര്‍ന്നു. എന്നാല്‍ ദാവീദ് ഫെലിസ്ത്യരെ സഹായിച്ചില്ല. കാരണം ഫെലിസ്ത്യപ്രഭുക്കന്മാര്‍ തമ്മില്‍ ആലോചിച്ചു പറഞ്ഞു: “ദാവീദ് അവന്‍റെ യജമാനന്‍റെ പക്ഷത്തു വീണ്ടും ചേരും; നമ്മള്‍ അപകടത്തിലാകുകയും ചെയ്യും.” അങ്ങനെ പറഞ്ഞ് അവര്‍ അവനെ മടക്കി അയച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദാവീദ് ഫെലിസ്ത്യരോടുകൂടെ ശൗലിന്റെ നേരെ യുദ്ധത്തിന്നു ചെന്നപ്പോൾ മനശ്ശേയരിൽ ചിലരും അവനോടു ചേർന്നു; അവർ അവർക്കു തുണ ചെയ്തില്ലതാനും; ഫെലിസ്ത്യപ്രഭുക്കന്മാർ ആലോചിച്ചിട്ടു: അവൻ നമ്മുടെ തലയുംകൊണ്ടു തന്റെ യജമാനനായ ശൗലിന്റെ പക്ഷം തിരിയും എന്നു പറഞ്ഞു അവനെ അയച്ചുകളഞ്ഞു.
Malayalam 1992 MBSI
ദാവീദ് ഫെലിസ്ത്യരോടുകൂടെ ശൌലിന്റെ നേരെ യുദ്ധത്തിന്നു ചെന്നപ്പോള്‍ മനശ്ശേയരില്‍ ചിലരും അവനോടു ചേര്‍ന്നു; അവര്‍ അവര്‍ക്കും തുണ ചെയ്തില്ലതാനും; ഫെലിസ്ത്യപ്രഭുക്കന്മാര്‍ ആലോചിച്ചിട്ടുഅവന്‍ നമ്മുടെ തലയുംകൊണ്ടു തന്റെ യജമാനനായ ശൌലിന്റെ പക്ഷം തിരിയും എന്നു പറഞ്ഞു അവനെ അയച്ചുകളഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദാവീദ് ഫെലിസ്ത്യരോടുകൂടെ ശൗലിന് എതിരെ യുദ്ധത്തിന് ചെന്നപ്പോൾ മനശ്ശേയരിൽ ചിലരും അവനോടു ചേർന്നു; ഫെലിസ്ത്യപ്രഭുക്കന്മാർ അവരെ സഹായിച്ചില്ല; കാരണം ദാവീദ് നമ്മുടെ തലയുംകൊണ്ട് തന്റെ യജമാനനായ ശൗലിന്റെ പക്ഷം തിരിയും എന്നു പറഞ്ഞു അവർ അവനെ അയച്ചുകളഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാവീദ് ഫെലിസ്ത്യരോടുകൂടെ ശൗലിന്‍റെ നേരേ യുദ്ധത്തിന് ചെന്നപ്പോള്‍ മനശ്ശേയരിൽ ചിലരും അവനോടു ചേര്‍ന്നു; അവര്‍ അവര്‍ക്കു തുണ ചെയ്തില്ലതാനും; ഫെലിസ്ത്യപ്രഭുക്കന്മാര്‍ ആലോചിച്ചിട്ട്: അവന്‍ നമ്മുടെ തലയുംകൊണ്ടു തന്റെ യജമാനനായ ശൗലിന്റെ പക്ഷം തിരിയും എന്നു പറഞ്ഞ് അവനെ അയച്ചുകളഞ്ഞു.
Malayalam Bible POC-ML 2013
ദാവീദ് ഫിലിസ്‌ത്യരോടുചേര്‍ന്നു സാവൂളിനെതിരേയുദ്‌ധത്തിനു പോയപ്പോള്‍ മനാസ്‌സെഗോത്രജരായ ചിലര്‍ ദാവീദിന്‍െറ പക്‌ഷം ചേര്‍ന്നു. എന്നാല്‍ ദാവീദ് ഫിലിസ്‌ത്യരെ സഹായിച്ചില്ല. കാരണം, ഫിലിസ്‌ത്യപ്രമാണികള്‍ തമ്മില്‍ ആലോചി ച്ചതിനുശേഷം അവന്‍ നമ്മുടെ ജീവന്‍ അപ കടത്തിലാക്കിക്കൊണ്ടു തന്‍െറ യജമാനനായ സാവൂളിന്‍െറ പക്‌ഷം ചേര്‍ന്നേക്കും എന്നു പറഞ്ഞ് അവനെ മടക്കി അയച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദാവീദ് ഫെലിസ്ത്യരോടുചേർന്ന് ശൗലിനെതിരേ യുദ്ധത്തിനു പോയിരുന്നപ്പോൾ മനശ്ശെ ഗോത്രത്തിൽപ്പെട്ട ചിലർ കൂറുമാറിവന്ന് അദ്ദേഹത്തോടു ചേർന്നു. ദാവീദിനും അദ്ദേഹത്തിന്റെ കൂടെയുള്ളവർക്കും ഫെലിസ്ത്യരെ സഹായിക്കാൻ ഇടവന്നില്ല. ഫെലിസ്ത്യഭരണാധികാരികൾതമ്മിൽ കൂടിയാലോചിച്ചശേഷം ദാവീദിനെ മടക്കി അയച്ചു. അവർ പറഞ്ഞത് ഇപ്രകാരമാണ്: “സമരമുഖത്തുവെച്ചു ദാവീദ് തന്റെ യജമാനനായ ശൗലിന്റെപക്ഷം ചേർന്നാൽ നാം നമ്മുടെ തലയാണ് ഈ ഉടമ്പടിക്കു വിലയായി കൊടുക്കേണ്ടിവരിക.”