1 Chronicles 12:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മരുഭൂമിയിലെ ദുര്‍ഗത്തില്‍ ദാവീദ് ഒളിച്ചു പാര്‍ക്കുമ്പോള്‍ ഗാദ്ഗോത്രത്തില്‍പ്പെട്ടവരും പരിചയസമ്പന്നരുമായ യോദ്ധാക്കള്‍ ദാവീദിന്‍റെ പക്ഷം ചേര്‍ന്നു. അവര്‍ പരിചയും കുന്തവും ഉപയോഗിച്ചു യുദ്ധം ചെയ്യുന്നതില്‍ സമര്‍ഥരായിരുന്നു. അവര്‍ സിംഹത്തെപ്പോലെ മുഖമുള്ളവരും മലകളിലെ മാന്‍പേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പരിചയും കുന്തവും എടുപ്പാൻ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞു വന്നു മരുഭൂമിയിൽ ദുർഗ്ഗത്തിൽ ദാവീദിനോടു ചേർന്നു; അവർ സിംഹമുഖന്മാരും മലകളിലെ മാൻപേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.
Malayalam 1992 MBSI
പരിചയും കുന്തവും എടുപ്പാന്‍ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞു വന്നു മരുഭൂമിയില്‍ ദുര്‍ഗ്ഗത്തില്‍ ദാവീദിനോടു ചേര്‍ന്നു; അവര്‍ സിംഹമുഖന്മാരും മലകളിലെ മാന്‍ പേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പരിചയും കുന്തവും എടുപ്പാൻ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞു വന്നു മരുഭൂമിയിൽ ദുർഗ്ഗത്തിൽ ദാവീദിനോടു ചേർന്നു; അവർ സിംഹമുഖന്മാരും മലകളിലെ മാൻപേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പരിചയും കുന്തവും എടുപ്പാന്‍ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞുവന്നു മരുഭൂമിയിൽ ദുര്‍ഗത്തിൽ ദാവീദിനോടു ചേര്‍ന്നു; അവര്‍ സിംഹമുഖന്മാരും മലകളിലെ മാന്‍പേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.
Malayalam Bible POC-ML 2013
ദാവീദ്‌ മരുഭൂമിയിലെ കോട്ടയില്‍ ഒളിച്ചുതാമസിക്കുമ്പോള്‍ ഗാദ്‌വംശജരും ശക്‌തരും പരിചയസമ്പന്നരും പരിചയും കുന്തവും ഉപയോഗിച്ചുയുദ്‌ധം ചെയ്യുന്നതില്‍ സമര്‍ഥരും ആയ യോദ്‌ധാക്കള്‍ അവന്‍െറ പക്‌ഷം ചേര്‍ന്നു. സിംഹത്തെപ്പോലെ ഉഗ്രദൃഷ്‌ടിയുള്ള അവര്‍ മലയിലെ മാന്‍പേടയെപ്പോലെ വേഗമുള്ളവരായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദാവീദ് മരുഭൂമിയിൽ സുരക്ഷിതസങ്കേതത്തിൽ ആയിരുന്നപ്പോൾ ചില ഗാദ്യർ കൂറുമാറി അദ്ദേഹത്തോടു ചേർന്നു. അവർ ധീരരായ പോരാളികളും യുദ്ധസന്നദ്ധരും കുന്തവും പരിചയും ഉപയോഗിച്ചു പൊരുതാൻ വിദഗ്ദ്ധരും സിംഹമുഖമുള്ളവരും പർവതങ്ങളിലെ കലമാനുകളെപ്പോലെ വേഗമേറിയവരുമായിരുന്നു.