1 Chronicles 13:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്നു ദാവീദ് ദൈവത്തെ വല്ലാതെ ഭയപ്പെട്ടു. അദ്ദേഹം പറഞ്ഞു: “ഞാന്‍ ദൈവത്തിന്‍റെ പെട്ടകം എങ്ങനെ എന്‍റെ കൂടെ കൊണ്ടുപോകും?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതു ഇന്നുവരെയും പറഞ്ഞുവരുന്നു. അന്നു ദാവീദ് ദൈവത്തെ ഭയപ്പെട്ടുപോയി: ഞാൻ ദൈവത്തിന്റെ പെട്ടകം എങ്ങനെ എന്റെ അടുക്കൽ കൊണ്ടുവരേണ്ടു എന്നു പറഞ്ഞു.
Malayalam 1992 MBSI
ഇതു ഇന്നുവരെയും പറഞ്ഞുവരുന്നു. അന്നു ദാവീദ് ദൈവത്തെ ഭയപ്പെട്ടുപോയിഞാന്‍ ദൈവത്തിന്റെ പെട്ടകം എങ്ങനെ എന്റെ അടുക്കല്‍ കൊണ്ടുവരേണ്ടു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇതു ഇന്നുവരെയും അങ്ങനെതന്നെ അറിയപ്പെടുന്നു. അന്ന് ദാവീദ് ദൈവത്തെ ഭയപ്പെട്ടുപോയി. “ഞാൻ ദൈവത്തിന്റെ പെട്ടകം എങ്ങനെ എന്റെ അടുക്കൽ കൊണ്ടുവരേണം” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇത് ഇന്നുവരെയും പറഞ്ഞുവരുന്നു. അന്നു ദാവീദ് ദൈവത്തെ ഭയപ്പെട്ടുപോയി: ഞാന്‍ ദൈവത്തിന്‍റെ പെട്ടകം എങ്ങനെ എന്റെ അടുക്കൽ കൊണ്ടുവരേണ്ടൂ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അന്ന് ദാവീദിന് ദൈവത്തോടു ഭയം തോന്നി. അവന്‍ പറഞ്ഞു: ദൈവത്തിന്‍െറ പേടകം എന്‍െറ അടുക്കല്‍ കൊണ്ടുവരാന്‍ എനിക്ക് എങ്ങനെ കഴിയും?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അന്നു ദാവീദ് ദൈവത്തെ ഭയപ്പെട്ടു. “ദൈവത്തിന്റെ പേടകം എന്റെ അടുത്തേക്കു ഞാൻ എങ്ങനെ കൊണ്ടുവരും,” എന്ന് അദ്ദേഹം ചോദിച്ചു.