1 Chronicles 13:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് ഇസ്രായേല്‍സഭ മുഴുവനോടും പറഞ്ഞു: “ഞാന്‍ പറയുന്നതു നിങ്ങള്‍ക്കു സമ്മതവും നമ്മുടെ ദൈവമായ സര്‍വേശ്വരനു ഹിതവുമെങ്കില്‍ ഇസ്രായേല്‍ദേശത്തെല്ലാടവുമുള്ള നമ്മുടെ മറ്റു സഹോദരന്മാരെയും മേച്ചില്‍സ്ഥലങ്ങളോടുകൂടിയ പട്ടണങ്ങളില്‍ പാര്‍ക്കുന്ന പുരോഹിതന്മാരെയും ആളയച്ചു വരുത്തി
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേലിന്റെ സർവ്വസഭയോടും പറഞ്ഞതു: നിങ്ങൾക്കു സമ്മതവും നമ്മുടെ ദൈവമായ യഹോവെക്കു ഹിതവും ആകുന്നു എങ്കിൽ നാം യിസ്രായേൽദേശത്തെല്ലാടവുമുള്ള നമ്മുടെ ശേഷം സഹോദരന്മാരും അവരോടുകൂടെ പുൽപുറങ്ങളുള്ള പട്ടണങ്ങളിൽ പാർക്കുന്ന പുരോഹിതന്മാരും ലേവ്യരും നമ്മുടെ അടുക്കൽ വന്നുകൂടേണ്ടതിന്നു എല്ലാടവും ആളയക്കുക.
Malayalam 1992 MBSI
യിസ്രായേലിന്റെ സര്‍വ്വസഭയോടും പറഞ്ഞതുനിങ്ങള്‍ക്കു സമ്മതവും നമ്മുടെ ദൈവമായ യഹോവേക്കു ഹിതവും ആകുന്നു എങ്കില്‍ നാം യിസ്രായേല്‍ദേശത്തെല്ലാടവുമുള്ള നമ്മുടെ ശേഷം സഹോദരന്മാരും അവരോടുകൂടെ പുല്‍പുറങ്ങളുള്ള പട്ടണങ്ങളില്‍ പാര്‍ക്കുംന്ന പുരോഹിതന്മാരും ലേവ്യരും നമ്മുടെ അടുക്കല്‍ വന്നുകൂടേണ്ടതിന്നു എല്ലാടവും ആളയക്കുക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേലിന്റെ സർവ്വസഭയോടും പറഞ്ഞത്: “നിങ്ങൾക്ക് സമ്മതവും നമ്മുടെ ദൈവമായ യഹോവയ്ക്ക് ഹിതവും ആകുന്നു എങ്കിൽ നാം യിസ്രായേൽദേശത്തെല്ലാടവുമുള്ള നമ്മുടെ മറ്റ് സഹോദരന്മാരും അവരോടുകൂടെ പുൽപുറങ്ങളുള്ള പട്ടണങ്ങളിൽ പാർക്കുന്ന പുരോഹിതന്മാരും ലേവ്യരും നമ്മുടെ അടുക്കൽ വന്നുകൂടേണ്ടതിന് എല്ലാടവും ആളയക്കുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേലിന്‍റെ സര്‍വസഭയോടും പറഞ്ഞത്: നിങ്ങള്‍ക്കു സമ്മതവും നമ്മുടെ ദൈവമായ യഹോവയ്ക്കു ഹിതവും ആകുന്നു എങ്കിൽ നാം യിസ്രായേൽദേശത്തെല്ലാടവുമുള്ള നമ്മുടെ ശേഷം സഹോദരന്മാരും അവരോടുകൂടെ പുല്പുറങ്ങളുള്ള പട്ടണങ്ങളിൽ പാര്‍ക്കുന്ന പുരോഹിതന്മാരും ലേവ്യരും നമ്മുടെ അടുക്കൽ വന്നുകൂടേണ്ടതിന് എല്ലാടവും ആളയയ്ക്കുക.
Malayalam Bible POC-ML 2013
അതിനുശേഷം അവന്‍ ഇസ്രായേല്‍ സമൂഹത്തോടു പറഞ്ഞു: നിങ്ങള്‍ക്കു സമ്മതമെങ്കില്‍, ഞാന്‍ പറയുന്നത് നമ്മുടെ ദൈവമായ കര്‍ത്താവിന് ഹിതകരമെങ്കില്‍, ഇസ്രായേല്‍വംശത്തെങ്ങുമുള്ള നമ്മുടെ സഹോദരന്‍മാരെയും, മേച്ചില്‍പ്പുറങ്ങളോടു കൂടിയ നഗരങ്ങളില്‍ പാര്‍ക്കുന്ന പുരോഹിതന്‍മാരേയും ആളയച്ചു വരുത്താം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം ദാവീദ് ഇസ്രായേലിന്റെ സർവസഭയോടുമായി പറഞ്ഞത്: “ഞാൻ ഈ പറയുന്നത് നിങ്ങൾക്കു സമ്മതവും നമ്മുടെ ദൈവമായ യഹോവയ്ക്കു ഹിതവും ആണെങ്കിൽ, ഇസ്രായേൽദേശത്തെങ്ങുമുള്ള നമ്മുടെ സഹോദരന്മാരെയും നഗരങ്ങളിലും മേച്ചിൽപ്പുറങ്ങളിലും അവരോടൊപ്പം കഴിയുന്ന പുരോഹിതന്മാരെയും ലേവ്യരെയും നമുക്ക് ആളയച്ച് ഇവിടെ കൂട്ടിവരുത്താം.