1 Chronicles 14:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സോര്‍രാജാവായ ഹീരാം ദാവീദിന്‍റെ അടുക്കല്‍ ദൂതന്മാരെ അയച്ചു; അയാള്‍ കൊട്ടാരം പണിയുന്നതിനാവശ്യമായ ദേവദാരു മരത്തോടൊപ്പം മരപ്പണിക്കാരെയും കല്പണിക്കാരെയും അയച്ചുകൊടുത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സോർരാജാവായ ഹീരാം, ദാവീദിന്റെ അടുക്കൽ ദൂതന്മാരെയും അവന്നു ഒരു അരമന പണിയേണ്ടതിന്നു ദേവദാരുക്കളെയും കൽപ്പണിക്കാരെയും ആശാരിമാരെയും അയച്ചു.
Malayalam 1992 MBSI
സോര്‍രാജാവായ ഹീരാം, ദാവീദിന്റെ അടുക്കല്‍ ദൂതന്മാരെയും അവന്നു ഒരു അരമന പണിയേണ്ടതിന്നു ദേവദാരുക്കളെയും കല്‍പ്പണിക്കാരെയും ആശാരിമാരെയും അയച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സോർ രാജാവായ ഹീരാം, ദാവീദിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു. അവന് ഒരു അരമന പണിയേണ്ടതിന് ദേവദാരുക്കളെയും കൽപ്പണിക്കാരെയും ആശാരിമാരെയും അയച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സോര്‍രാജാവായ ഹീരാം, ദാവീദിന്‍റെ അടുക്കൽ ദൂതന്മാരെയും അവന് ഒരു അരമന പണിയേണ്ടതിനു ദേവദാരുക്കളെയും കല്പണിക്കാരെയും ആശാരിമാരെയും അയച്ചു.
Malayalam Bible POC-ML 2013
ടയിറിലെ രാജാവായ ഹീരാം ദാവീദിന്‍െറ അടുത്തേക്ക്‌ ദൂതന്‍മാരെ അയച്ചു. കൊട്ടാരം പണിയാന്‍വേണ്ട ദേവദാരുവും അവന്‍ കൊടുത്തു; കൂടെ കല്‍പണിക്കാരെയും മരപ്പണിക്കാരെയും അയച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സോർരാജാവായ ഹീരാം ദാവീദിന്റെ അടുത്തേക്കു സന്ദേശവാഹകരെ അയച്ചു. അവരോടൊപ്പം ദാവീദുരാജാവിന് ഒരു കൊട്ടാരം പണിയുന്നതിനുവേണ്ടിയുള്ള ദേവദാരുത്തടികളും കൽപ്പണിക്കാരെയും മരപ്പണിക്കാരെയും അയച്ചുകൊടുക്കുകയും ചെയ്തു.