1 Chronicles 14:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദ് ഇസ്രായേല്‍രാജാവായി വാഴിക്കപ്പെട്ടു എന്നു കേട്ടപ്പോള്‍ ഫെലിസ്ത്യര്‍ അദ്ദേഹത്തെ ആക്രമിക്കാന്‍ പുറപ്പെട്ടു. ഈ വിവരം അറിഞ്ഞ് ദാവീദും യുദ്ധത്തിനൊരുങ്ങി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി അഭിഷേകം കഴിഞ്ഞു എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ, ഫെലിസ്ത്യർ ഒക്കെയും ദാവീദിനെ പിടിപ്പാൻ ചെന്നു; ദാവീദ് അതു കേട്ടു അവരുടെ മുമ്പിൽനിന്നു ഒഴിഞ്ഞുപോയി.
Malayalam 1992 MBSI
ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി അഭിഷേകം കഴിഞ്ഞു എന്നു ഫെലിസ്ത്യര്‍ കേട്ടപ്പോള്‍, ഫെലിസ്ത്യര്‍ ഒക്കെയും ദാവീദിനെ പിടിപ്പാന്‍ ചെന്നു; ദാവീദ് അതു കേട്ടു അവരുടെ മുമ്പില്‍നിന്നു ഒഴിഞ്ഞുപോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എല്ലായിസ്രായേലിനും രാജാവായി ദാവീദിനെ അഭിഷേകം ചെയ്തു എന്ന് ഫെലിസ്ത്യർ കേട്ടപ്പോൾ, അവർ ദാവീദിനെ പിടിക്കുവാൻ ചെന്നു; ദാവീദ് അതു കേട്ടു അവർക്കെതിരെ ചെന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാവീദ് എല്ലാ യിസ്രായേലിനും രാജാവായി അഭിഷേകം കഴിഞ്ഞു എന്നു ഫെലിസ്ത്യര്‍ കേട്ടപ്പോള്‍, ഫെലിസ്ത്യരൊക്കെയും ദാവീദിനെ പിടിപ്പാന്‍ ചെന്നു; ദാവീദ് അതു കേട്ട് അവരുടെ മുമ്പിൽനിന്ന് ഒഴിഞ്ഞുപോയി.
Malayalam Bible POC-ML 2013
ദാവീദിനെ ഇസ്രായേലില്‍ രാജാവായി അഭിഷേകം ചെയ്‌തതറിഞ്ഞ് ഫിലിസ്‌ത്യര്‍ അവനെ ആക്രമിക്കാന്‍ പുറപ്പെട്ടു. ഇതുകേട്ട് ദാവീദുംയുദ്‌ധത്തിനിറങ്ങി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സമസ്തഇസ്രായേലിനും രാജാവായി ദാവീദ് അഭിഷിക്തനായി എന്നു ഫെലിസ്ത്യർ കേട്ടു. അപ്പോൾ അവർ സർവസന്നാഹങ്ങളുമായി അദ്ദേഹത്തെ പിടിക്കാൻ വന്നു. എന്നാൽ ഈ വിവരം അറിഞ്ഞ ദാവീദ് അവരെ നേരിടാൻ പുറപ്പെട്ടു.