1 Chronicles 15:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആദ്യം അതു ചുമന്നത് നിങ്ങള്‍ അല്ലല്ലോ. വിധിപ്രകാരം അന്നു പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ സര്‍വേശ്വരന്‍ നമ്മെ ശിക്ഷിച്ചു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആദിയിൽ നിങ്ങൾ തന്നേ അതു ചെയ്യായ്കകൊണ്ടു നമ്മുടെ ദൈവമായ യഹോവ നമുക്കു ഛേദം ഉണ്ടാക്കി; നാം അവനെ നിയമപ്രകാരമല്ലല്ലോ അന്വേഷിച്ചതു.
Malayalam 1992 MBSI
ആദിയില്‍ നിങ്ങള്‍ തന്നേ അതു ചെയ്യായ്കകൊണ്ടു നമ്മുടെ ദൈവമായ യഹോവ നമുക്കു ഛേദം ഉണ്ടാക്കി; നാം അവനെ നിയമപ്രകാരമല്ലല്ലോ അന്വേഷിച്ചതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആദിയിൽ നിങ്ങൾ അത് ചെയ്തില്ല,അതുകൊണ്ടു നമ്മുടെ ദൈവമായ യഹോവ നമ്മെ ശിക്ഷിച്ചു; അന്ന് നാം അവനെ നിയമപ്രകാരമല്ലല്ലോ അന്വേഷിച്ചത്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആദിയിൽ നിങ്ങള്‍ തന്നെ അതു ചെയ്യായ്കകൊണ്ടു നമ്മുടെ ദൈവമായ യഹോവ നമുക്കു ഛേദം ഉണ്ടാക്കി; നാം അവനെ നിയമപ്രകാരമല്ലല്ലോ അന്വേഷിച്ചത്.
Malayalam Bible POC-ML 2013
ആദ്യത്തെ പ്രാവശ്യം നിങ്ങളല്ല അതു വഹിച്ചത്‌. വിധിപ്രകാരം പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ അന്നു ദൈവം നമ്മെശിക്‌ഷിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മുമ്പ് ലേവ്യരായ നിങ്ങളല്ല പേടകം കൊണ്ടുവന്നത്. അതിനാലാണ് നമ്മുടെ ദൈവമായ യഹോവയുടെ കോപം നമ്മുടെനേരേ ജ്വലിച്ചത്. വിധിപ്രകാരം അതു കൊണ്ടുവരേണ്ടതെങ്ങനെയെന്നു നാം യഹോവയോട് ആരാഞ്ഞതുമില്ല.”