1 Chronicles 15:25 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഓബേദ്-എദോമിന്‍റെ ഭവനത്തില്‍നിന്നു നിയമപെട്ടകം കൊണ്ടുവരാന്‍ ദാവീദും, ഇസ്രായേല്‍നേതാക്കന്മാരും സഹസ്രാധിപന്മാരും ആഹ്ലാദപൂര്‍വം പുറപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെ ദാവീദും യിസ്രായേൽമൂപ്പന്മാരും സഹസ്രാധിപന്മാരും യഹോവയുടെ നിയമപെട്ടകം ഓബേദ്-എദോമിന്റെ വീട്ടിൽനിന്നു സന്തോഷത്തോടെ കൊണ്ടുവരുവാൻ പോയി.
Malayalam 1992 MBSI
ഇങ്ങനെ ദാവീദും യിസ്രായേല്‍മൂപ്പന്മാരും സഹസ്രാധിപന്മാരും യഹോവയുടെ നിയമപെട്ടകം ഔബേദ്-എദോമിന്റെ വീട്ടില്‍നിന്നു സന്തോഷത്തോടെ കൊണ്ടുവരുവാന്‍ പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇങ്ങനെ ദാവീദും യിസ്രായേൽമൂപ്പന്മാരും സഹസ്രാധിപന്മാരും യഹോവയുടെ നിയമപെട്ടകം ഓബേദ്-എദോമിന്റെ വീട്ടിൽനിന്ന് സന്തോഷത്തോടെ കൊണ്ടുവരുവാൻ പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ ദാവീദും യിസ്രായേൽമൂപ്പന്മാരും സഹസ്രാധിപന്മാരും യഹോവയുടെ നിയമപെട്ടകം ഓബേദ്-എദോമിന്റെ വീട്ടിൽനിന്നു സന്തോഷത്തോടെ കൊണ്ടുവരുവാന്‍ പോയി.
Malayalam Bible POC-ML 2013
ദാവീദും ഇസ്രായേലിലെ ശ്രഷ്‌ഠന്‍മാരും സഹസ്രാധിപന്‍മാരും കര്‍ത്താവിന്‍െറ ഉടമ്പടിയുടെ പേടകം ഓബദ്‌ഏദോമിന്‍െറ വീട്ടില്‍നിന്നു കൊണ്ടുവരുന്നതിന് ആഹ്ലാദത്തോടെ പുറപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ ദാവീദും ഇസ്രായേലിലെ ഗോത്രത്തലവന്മാരും സഹസ്രാധിപന്മാരും ഉല്ലാസപൂർവം ഓബേദ്-ഏദോമിന്റെ ഭവനത്തിൽനിന്നും യഹോവയുടെ ഉടമ്പടിയുടെ പേടകം കൊണ്ടുവരുന്നതിനായി പോയി.