1 Chronicles 16:36 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ എന്നും എന്നേക്കും വാഴ്ത്തപ്പെടട്ടെ. ജനങ്ങളെല്ലാം ആമേന്‍ എന്നു പറഞ്ഞു സര്‍വേശ്വരനെ സ്തുതിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേലിൻ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. സകലജനവും ആമേൻ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു.
Malayalam 1992 MBSI
യിസ്രായേലിന്‍ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവന്‍. സകലജനവും ആമേന്‍ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേലിൻ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. സകലജനവും “ആമേൻ” എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേലിന്‍ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവന്‍. സകല ജനവും ആമേന്‍ എന്നു പറഞ്ഞ് യഹോവയെ സ്തുതിച്ചു.
Malayalam Bible POC-ML 2013
ഞങ്ങളെ മോചിപ്പിക്കണമേ! ജനതകളുടെയിടയില്‍നിന്നുഞങ്ങളെ വീണ്ടെടുത്ത്‌ ഒരുമിച്ചുകൂട്ടണമേ! ഞങ്ങള്‍ അങ്ങയുടെ വിശുദ്‌ധനാമത്തിനു നന്‌ദി പ്രകാശിപ്പിക്കട്ടെ! അങ്ങയെ സ്‌തുതിക്കുന്നതാണ്‌ഞങ്ങളുടെ അഭിമാനം. ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ്‌അനാദിമുതല്‍ അനന്തതവരെ വാഴ്‌ത്തപ്പെടട്ടെ എന്നു പറയുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ; എന്നും എന്നെന്നേക്കും. അപ്പോൾ ജനമെല്ലാം, “ആമേൻ, യഹോവയെ വാഴ്ത്തുക” എന്നു പറഞ്ഞു.