1 Chronicles 17:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദ് തന്‍റെ കൊട്ടാരത്തില്‍ വസിക്കുമ്പോള്‍ ഒരിക്കല്‍ നാഥാന്‍പ്രവാചകനെ വിളിച്ചു പറഞ്ഞു: “ദേവദാരു നിര്‍മ്മിതമായ കൊട്ടാരത്തില്‍ ഞാന്‍ പാര്‍ക്കുന്നു; എന്നാല്‍ സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകമാകട്ടെ കൂടാരത്തിലും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദാവീദ് തന്റെ അരമനയിൽ വസിച്ചിരിക്കുംകാലത്തു ഒരുനാൾ നാഥാൻപ്രവാചകനോടു: ഇതാ ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകൾക്കു കീഴെ ഇരിക്കുന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
ദാവീദ് തന്റെ അരമനയില്‍ വസിച്ചിരിക്കുംകാലത്തു ഒരുനാള്‍ നാഥാന്‍ പ്രവാചകനോടുഇതാ ഞാന്‍ ദേവദാരുകൊണ്ടുള്ള അരമനയില്‍ വസിക്കുന്നു; യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകള്‍ക്കു കീഴെ ഇരിക്കുന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദാവീദ് തന്റെ അരമനയിൽ താമസിക്കുന്ന സമയത്ത് ഒരുനാൾ നാഥാൻപ്രവാചകനോട് “ഇതാ ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ താമസിക്കുന്നു; യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകൾക്കു കീഴെ ഇരിക്കുന്നു” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാവീദ് തന്‍റെ അരമനയിൽ വസിച്ചിരിക്കുംകാലത്ത് ഒരു നാള്‍ നാഥാന്‍പ്രവാചകനോട്: ഇതാ ഞാന്‍ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകള്‍ക്കു കീഴെ ഇരിക്കുന്നു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ദാവീദ്‌ കൊട്ടാരത്തില്‍ വസിക്കുമ്പോള്‍ പ്രവാചകനായ നാഥാനോടു പറഞ്ഞു: ഞാന്‍ ദേവദാരുനിര്‍മിതമായ കൊട്ടാരത്തില്‍ വസിക്കുന്നു. എന്നാല്‍, കര്‍ത്താവിന്‍െറ പേടകം കൂടാരത്തിലാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദാവീദ് കൊട്ടാരത്തിൽ താമസമാക്കിയതിനുശേഷം, ഒരിക്കൽ അദ്ദേഹം നാഥാൻ പ്രവാചകനോട്: “ഇതാ, ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; എന്നാൽ യഹോവയുടെ ഉടമ്പടിയുടെ പേടകമോ, കൂടാരത്തിനുള്ളിൽ ഇരിക്കുന്നു” എന്നു പറഞ്ഞു.