1 Chronicles 17:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ ശത്രുക്കളെയെല്ലാം ഞാന്‍ കീഴ്പെടുത്തും. മാത്രമല്ല ഞാന്‍ നിന്‍റെ ഭവനം നിലനിര്‍ത്തും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ നിന്റെ സകലശത്രുക്കളെയും അടക്കും; യഹോവ നിനക്കു ഒരു ഗൃഹം പണിയുമെന്നും ഞാൻ നിന്നോടു അറിയിക്കുന്നു.
Malayalam 1992 MBSI
നീ നിന്റെ പിതാക്കന്മാരുടെ അടുക്കല്‍ പോകേണ്ടതിന്നു നിന്റെ ജീവകാലം തികയുമ്പോള്‍ ഞാന്‍ നിന്റെ ശേഷം നിന്റെ പുത്രന്മാരില്‍ ഒരുവനായ നിന്റെ സന്തതിയെ എഴുന്നേല്പിക്കയും അവന്റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ നിന്റെ സകലശത്രുക്കളെയും കീഴടക്കും; യഹോവ നിനക്കു ഒരു ഭവനം പണിയുമെന്നും ഞാൻ നിന്നോടു അറിയിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ നിന്‍റെ സകല ശത്രുക്കളെയും അടക്കും; യഹോവ നിനക്ക് ഒരു ഗൃഹം പണിയുമെന്നും ഞാന്‍ നിന്നോട് അറിയിക്കുന്നു.
Malayalam Bible POC-ML 2013
ഇസ്രായേ ലിനെ ഭരിക്കാന്‍ന്യായാധിപന്‍മാരെ നിയമി ച്ചആദ്യകാലത്തെന്നപോലെ അക്രമികള്‍ ഇ നി അവരെ നശിപ്പിക്കുകയില്ല. നിന്‍െറ ശത്രുക്കളെ ഞാന്‍ കീഴ്‌പ്പെടുത്തും. കൂടാതെ, ഞാ ന്‍ നിനക്ക് ഒരു ഭവനം പണിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ എന്റെ ജനമായ ഇസ്രായേലിനുവേണ്ടി ന്യായാധിപന്മാരെ കൽപ്പിച്ചാക്കിയ കാലത്തെന്നപോലെ ദുഷ്ടജനങ്ങൾ ഇനി ഒരിക്കലും അവരെ ഞെരുക്കുകയില്ല. ഞാൻ നിന്റെ ശത്രുക്കളെയെല്ലാം കീഴ്പ്പെടുത്തും. “ ‘യഹോവ നിനക്കൊരു ഭവനം പണിയുമെന്ന് ഞാനിതാ നിന്നോടു പ്രഖ്യാപിക്കുന്നു: