1 Chronicles 17:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ അവനു പിതാവും അവന്‍ എനിക്കു പുത്രനുമായിരിക്കും. നിന്‍റെ മുന്‍ഗാമിയില്‍നിന്ന് എന്‍റെ സ്നേഹം ഞാന്‍ പിന്‍വലിച്ചതുപോലെ ഞാന്‍ അത് അവനില്‍നിന്നു പിന്‍വലിക്കുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; നിന്റെ മുൻവാഴ്ചക്കാരനോടു ഞാൻ എന്റെ കൃപ എടുത്തുകളഞ്ഞതുപോലെ അവനോടു അതിനെ എടുത്തുകളകയില്ല.
Malayalam 1992 MBSI
ഞാന്‍ അവനെ എന്റെ ആലയത്തിലും എന്റെ രാജത്വത്തിലും എന്നേക്കും നിലനിര്‍ത്തും; അവന്റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ അവന് പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; നിന്റെ മുൻഗാമിയോട് ഞാൻ എന്റെ കൃപ എടുത്തുകളഞ്ഞതുപോലെ അവനോട് അത് എടുത്തു കളകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ അവനു പിതാവും അവന്‍ എനിക്കു പുത്രനും ആയിരിക്കും; നിന്‍റെ മുന്‍വാഴ്ചക്കാരനോടു ഞാന്‍ എന്‍റെ കൃപ എടുത്തുകളഞ്ഞതുപോലെ അവനോട് അതിനെ എടുത്തുകളകയില്ല.
Malayalam Bible POC-ML 2013
ഞാന്‍ അവനു പിതാവായിരിക്കും, അവന്‍ എനിക്കു പുത്രനും; നിന്‍െറ മുന്‍ഗാമിയില്‍നിന്ന്‌ എന്നപോലെ ഞാന്‍ എന്‍െറ സ്‌നേഹം അവനില്‍നിന്നു പിന്‍വലിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ അവന്റെ പിതാവും അവൻ എന്റെ പുത്രനും ആയിരിക്കും. ഞാൻ എന്റെ സ്നേഹം അവന്റെ മുൻഗാമിയിൽനിന്നു മാറ്റിയതുപോലെ അവനിൽനിന്നു മാറ്റിക്കളയുകയില്ല.