1 Chronicles 17:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് ദാവീദുരാജാവ് അകത്തു പോയി സര്‍വേശ്വരസന്നിധിയില്‍ പ്രാര്‍ഥിച്ചു. സര്‍വേശ്വരനായ ദൈവമേ, അവിടുന്ന് എന്നെ ഈ നിലയില്‍ എത്തിക്കത്തക്കവിധം ഞാന്‍ ആരാണ്?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ ദാവീദ് രാജാവു അകത്തു ചെന്നു യഹോവയുടെ സന്നിധിയിൽ ഇരുന്നു പറഞ്ഞതെന്തെന്നാൽ: യഹോവയായ ദൈവമേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആർ? എന്റെ ഗൃഹവും എന്തുള്ളു?
Malayalam 1992 MBSI
ദൈവമേ, ഇതും പോരാ എന്നു തോന്നീട്ടു യഹോവയായ ദൈവമേ, വരുവാനുള്ള ദീര്‍ഘകാലത്തേക്കു അടിയന്റെ ഗൃഹത്തെക്കുറിച്ചും നീ അരുളിച്ചെയ്കയും ശ്രേഷ്ഠപദവിയിലുള്ള മനുഷ്യന്റെ അവസ്ഥെക്കൊത്തവണ്ണം എന്നെ ആദരിക്കയും ചെയ്തിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ ദാവീദ് രാജാവ് അകത്ത് ചെന്ന് യഹോവയുടെ സന്നിധിയിൽ ഇരുന്ന് ഇപ്രകാരം പറഞ്ഞു“ യഹോവയായ ദൈവമേ, അവിടുന്ന് എന്നെ ഇത്രത്തോളം അനുഗ്രഹിക്കുവാൻ ഞാൻ ആർ? എന്റെ ഭവനത്തിന് എന്ത് മേന്മ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ ദാവീദ്‍രാജാവ് അകത്തു ചെന്ന് യഹോവയുടെ സന്നിധിയിൽ ഇരുന്നു പറഞ്ഞതെന്തെന്നാൽ: യഹോവയായ ദൈവമേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാന്‍ ഞാന്‍ ആര്‍? എന്‍റെ ഗൃഹവും എന്തുള്ളൂ?
Malayalam Bible POC-ML 2013
അപ്പോള്‍ ദാവീദുരാജാവ് അകത്തുപോയി കര്‍ത്താവിന്‍െറ സന്നിധിയില്‍ ഇരുന്നുപറഞ്ഞു. കര്‍ത്താവായ ദൈവമേ, അവിടുന്ന് എന്നെ ഈ നിലയില്‍ എത്തിക്കാന്‍ ഞാനോ എന്‍െറ കുടുംബമോ എന്തുള്ളു!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ ദാവീദുരാജാവ് ഉള്ളിൽക്കടന്ന്, യഹോവയുടെമുമ്പാകെ ഇരുന്ന് ഈ വിധം പ്രാർഥിച്ചു: “ദൈവമായ യഹോവേ, അവിടന്ന് അടിയനെ ഇത്രവരെ ആക്കിത്തീർക്കാൻ ഞാൻ ആര്? എന്റെ കുടുംബവും എന്തുള്ളൂ?