1 Chronicles 17:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ ദൈവമേ, അവിടുത്തെ ദാസന്‍റെ ഭവനം നിലനിര്‍ത്തുമെന്ന് അവിടുന്നു വെളിപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് തിരുസന്നിധിയില്‍ ഇങ്ങനെ പ്രാര്‍ഥിക്കാന്‍ അടിയനു ധൈര്യമുണ്ടായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ ദൈവമേ, അടിയന്നു നീ ഒരു ഗൃഹം പണിയുമെന്നു വെളിപ്പെടുത്തിത്തന്നിരിക്കുന്നു; അതുകൊണ്ടു അടിയൻ തിരുസന്നിധിയിൽ പ്രാർത്ഥിപ്പാൻ ധൈര്യംപ്രാപിച്ചു.
Malayalam 1992 MBSI
ആകയാല്‍ യഹോവേ, നീ തന്നേ ദൈവം; അടിയന്നു ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ ദൈവമേ, അടിയന് അവിടുന്ന് ഒരു ഭവനം പണിയുമെന്നു വെളിപ്പെടുത്തിത്തന്നിരിക്കുന്നു; അതുകൊണ്ടു അടിയൻ തിരുസന്നിധിയിൽ പ്രാർത്ഥിക്കുവാൻ ധൈര്യംപ്രാപിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ ദൈവമേ, അടിയനു നീ ഒരു ഗൃഹം പണിയുമെന്നു വെളിപ്പെടുത്തിത്തന്നിരിക്കുന്നു; അതുകൊണ്ട് അടിയന്‍ തിരുസന്നിധിയിൽ പ്രാര്‍ഥിപ്പാന്‍ ധൈര്യം പ്രാപിച്ചു.
Malayalam Bible POC-ML 2013
എന്‍െറ ദൈവമേ, അവിടുന്ന്‌ ഈ ദാസനുവേണ്ടി ഒരു ഭവനം പണിയുമെന്നു വെളിപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട്‌ അങ്ങയുടെ സന്നിധിയില്‍ ഇങ്ങനെ പ്രാര്‍ഥിക്കാന്‍ ഈ ദാസന്‍ ധൈര്യപ്പെടുന്നു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എന്റെ ദൈവമേ, അങ്ങയുടെ ഈ ദാസന് ഒരു ഭവനം പണിയുമെന്ന് അങ്ങ് വെളിപ്പെടുത്തിയിരിക്കുന്നു! അതിനാൽ അവിടത്തെ ദാസനായ ഞാൻ അങ്ങയോടു പ്രാർഥിക്കാൻ ധൈര്യപ്പെടുന്നു.