1 Chronicles 18:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദ് പോയ സ്ഥലങ്ങളിലെല്ലാം സര്‍വേശ്വരന്‍ അദ്ദേഹത്തിനു വിജയം നല്‌കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദാവീദ് എദോമിൽ കാവല്പട്ടാളങ്ങളെ ആക്കി; എദോമ്യർ എല്ലാവരും അവന്നു ദാസന്മാർ ആയ്തീർന്നു. അങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
Malayalam 1992 MBSI
ദാവീദ് എദോമില്‍ കാവല്പട്ടാളങ്ങളെ ആക്കി; എദോമ്യര്‍ എല്ലാവരും അവന്നു ദാസന്മാര്‍ ആയ്തീര്‍ന്നു. അങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദാവീദ് എദോമിൽ കാവൽ സൈന്യത്തെ ആക്കി; എദോമ്യർ എല്ലാവരും അവന് ദാസന്മാർ ആയി. അങ്ങനെ ദാവീദ് പോയിടത്തൊക്കെയും യഹോവ അവന് ജയം നല്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാവീദ് എദോമിൽ കാവൽപ്പട്ടാളങ്ങളെ ആക്കി; എദോമ്യര്‍ എല്ലാവരും അവനു ദാസന്മാര്‍ ആയിത്തീര്‍ന്നു. അങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവനു ജയം നല്കി.
Malayalam Bible POC-ML 2013
അവന്‍ ഏദോമില്‍ കാവല്‍പ്പട്ടാളത്തെനിയോഗിച്ചു. ഏദോമ്യര്‍ ദാവീദിന്‍െറ ദാസന്‍മാരായി. ദാവീദ്‌ പോയിടത്തെല്ലാം കര്‍ത്താവ്‌ അവന്‌ വിജയം നല്‍കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം ഏദോമിൽ കാവൽസേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു; ഏദോമ്യരെല്ലാം ദാവീദിന്റെ അടിമകളായിത്തീർന്നു. ദാവീദ് ചെന്ന ഇടങ്ങളിലെല്ലാം യഹോവ അദ്ദേഹത്തിനു വിജയം നൽകി.