1 Chronicles 18:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹദദേസറിന്‍റെ പട്ടണങ്ങളായ തിബ്ഹാത്തിലും കൂനിലുംനിന്ന് ദാവീദ് ധാരാളം ഓട് കൊണ്ടുവന്നു. അതുപയോഗിച്ചാണ് ശലോമോന്‍ ജലസംഭരണിയും സ്തംഭങ്ങളും പാത്രങ്ങളും ഉണ്ടാക്കിയത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹദദേസെരിന്റെ പട്ടണങ്ങളായ തിബ്ഹാത്തിൽനിന്നും കൂനിൽനിന്നും അനവധി താമ്രവും കൊണ്ടുവന്നു; അതുകൊണ്ടു ശലോമോൻ താമ്രക്കടലും സ്തംഭങ്ങളും താമ്രപാത്രങ്ങളും ഉണ്ടാക്കി.
Malayalam 1992 MBSI
ഹദദേസെരിന്റെ പട്ടണങ്ങളായ തിബ്ഹാത്തില്‍നിന്നും കൂനില്‍നിന്നും അനവധി താമ്രവും കൊണ്ടുവന്നു; അതുകൊണ്ടു ശലോമോന്‍ താമ്രക്കടലും സ്തംഭങ്ങളും താമ്രപാത്രങ്ങളും ഉണ്ടാക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹദദേസെരിന്റെ പട്ടണങ്ങളായ തിബ്ഹാത്തിൽനിന്നും കൂനിൽനിന്നും ധാരാളം താമ്രവും കൊണ്ടുവന്നു; അതുകൊണ്ടു ശലോമോൻ താമ്രക്കടലും സ്തംഭങ്ങളും താമ്രപാത്രങ്ങളും ഉണ്ടാക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹദദേസെരിന്‍റെ പട്ടണങ്ങളായ തിബ്ഹാത്തിൽനിന്നും കൂനിൽനിന്നും അനവധി താമ്രവും കൊണ്ടുവന്നു; അതുകൊണ്ടു ശലോമോന്‍ താമ്രക്കടലും സ്തംഭങ്ങളും താമ്രപാത്രങ്ങളും ഉണ്ടാക്കി.
Malayalam Bible POC-ML 2013
ഹദദേസ റിന്‍െറ നഗരങ്ങളായ തിഭാത്തില്‍നിന്നും കൂനില്‍നിന്നും ദാവീദ്‌ ധാരാളം പിച്ചളയും കൊണ്ടുവന്നു. അതുപയോഗിച്ചാണ്‌ സോളമന്‍ ജലസംഭരണിയും സ്‌തംഭങ്ങളും പാത്രങ്ങളും ഉണ്ടാക്കിയത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹദദേസറിന്റെ അധീനതയിലെ പട്ടണങ്ങളായ തിബ്ഹാത്തിൽനിന്നും കുനിൽനിന്നും ദാവീദുരാജാവ് ധാരാളം വെങ്കലവും കൈവശപ്പെടുത്തി. വെങ്കലംകൊണ്ടുള്ള വലിയ ജലസംഭരണിയും സ്തൂപങ്ങളും മറ്റു വെങ്കല ഉപകരണങ്ങളും ഉണ്ടാക്കുന്നതിന് ശലോമോൻ ഇത് ഉപയോഗപ്പെടുത്തി.