1 Chronicles 19:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മുമ്പിലും പിമ്പിലും ശത്രുസൈന്യം അണിനിരന്നിരിക്കുന്നതു കണ്ട് യോവാബ് ഇസ്രായേലിലെ ധീരന്മാരായ പടയാളികളില്‍നിന്നു കുറെ പേരെ തിരഞ്ഞെടുത്ത് സിറിയാക്കാര്‍ക്കെതിരെ അണിനിരത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തന്റെ മുമ്പിലും പിമ്പിലും പട നിരന്നിരിക്കുന്നു എന്നു കണ്ടപ്പോൾ യോവാബ് എല്ലായിസ്രായേൽവീരന്മാരിൽനിന്നും ആളുകളെ തിരഞ്ഞെടുത്തു അരാമ്യർക്കെതിരെ അണിനിരത്തി.
Malayalam 1992 MBSI
തന്റെ മുമ്പിലും പിമ്പിലും പട നിരന്നിരിക്കുന്നു എന്നു കണ്ടപ്പോള്‍ യോവാബ് എല്ലായിസ്രായേല്‍വീരന്മാരില്‍നിന്നും ആളുകളെ തിരഞ്ഞെടുത്തു അരാമ്യര്‍ക്കെതിരെ അണിനിരത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തന്റെ മുമ്പിലും പിമ്പിലും പട നിരന്നിരിക്കുന്നു എന്നു കണ്ടപ്പോൾ യോവാബ് എല്ലായിസ്രായേൽ വീരന്മാരിൽനിന്നും ആളുകളെ തിരഞ്ഞെടുത്തു അരാമ്യർക്കെതിരെ അണിനിരത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തന്‍റെ മുമ്പിലും പിമ്പിലും പട നിരന്നിരിക്കുന്നു എന്നു കണ്ടപ്പോള്‍ യോവാബ് എല്ലാ യിസ്രായേൽവീരന്മാരിൽനിന്നും ആളുകളെ തിരഞ്ഞെടുത്ത് അരാമ്യര്‍ക്കെതിരേ അണിനിരത്തി.
Malayalam Bible POC-ML 2013
മുന്‍പിലും പിന്‍പിലും ശത്രുസൈന്യം അണിനിരന്നിരിക്കുന്നതുകണ്ട്‌ യോവാബ്‌ ഇസ്രായേലിലെ ധീരന്‍മാരെ തിരഞ്ഞെടുത്ത്‌ സിറിയായ്‌ ക്കെതിരേ ചെന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തന്റെ മുന്നിലും പിന്നിലും പടയാളികൾ അണിനിരന്നിരിക്കുന്നതായി യോവാബു കണ്ടു. അതിനാൽ അദ്ദേഹം ഇസ്രായേല്യരിൽ ഏറ്റവും ശൂരന്മാരായ കുറെ പടയാളികളെ തെരഞ്ഞെടുത്ത് അവരെ അരാമ്യർക്കെതിരേ അണിനിരത്തി.