1 Chronicles 19:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേലിനോടു തങ്ങള്‍ പരാജയപ്പെട്ടു എന്നു കണ്ടപ്പോള്‍ സിറിയാക്കാര്‍ ദൂതന്മാരെ അയച്ച് യൂഫ്രട്ടീസ്നദിയുടെ അക്കരെയുള്ള സിറിയാക്കാരെ വരുത്തി. ഹദദേസറിന്‍റെ സൈന്യാധിപനായ ശോഫക് ആയിരുന്നു അവരുടെ നേതാവ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തങ്ങൾ യിസ്രായേലിനോടു തോറ്റുപോയി എന്നു അരാമ്യർ കണ്ടപ്പോൾ അവർ ദൂതന്മാരെ അയച്ചു നദിക്കു അക്കരെയുള്ള അരാമ്യരെ വരുത്തി; ഹദദേസെരിന്റെ സേനാപതിയായ ശോഫക്ക് അവരുടെ നായകനായിരുന്നു.
Malayalam 1992 MBSI
തങ്ങള്‍ യിസ്രായേലിനോടു തോറ്റുപോയി എന്നു അരാമ്യര്‍ കണ്ടപ്പോള്‍ അവര്‍ ദൂതന്മാരെ അയച്ചു നദിക്കു അക്കരെയുള്ള അരാമ്യരെ വരുത്തി; ഹദദേസെരിന്റെ സേനാപതിയായ ശോഫക്‍ അവരുടെ നായകനായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തങ്ങൾ യിസ്രായേലിനോടു തോറ്റുപോയി എന്നു അരാമ്യർ കണ്ടപ്പോൾ അവർ ദൂതന്മാരെ അയച്ചു നദിക്കു അക്കരെയുള്ള അരാമ്യരെ വരുത്തി; ഹദദേസെരിന്റെ സേനാപതിയായ ശോഫക്ക് അവരുടെ നായകനായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തങ്ങള്‍ യിസ്രായേലിനോടു തോറ്റുപോയി എന്ന് അരാമ്യര്‍ കണ്ടപ്പോള്‍ അവര്‍ ദൂതന്മാരെ അയച്ചു നദിക്ക് അക്കരെയുള്ള അരാമ്യരെ വരുത്തി; ഹദദേസെരിന്‍റെ സേനാപതിയായ ശോഫക് അവരുടെ നായകനായിരുന്നു.
Malayalam Bible POC-ML 2013
തങ്ങള്‍ ഇസ്രായേല്യരുടെ മുന്‍പില്‍ പരാജിതരായെന്നു കണ്ട്‌ സിറിയാക്കാര്‍ ദൂതന്‍മാരെ അയച്ച്‌,യൂഫ്രട്ടീസിനു മറുകരെ ഉണ്ടായിരുന്ന സിറിയാക്കാരെ വരുത്തി. ഹദദേസറിന്‍െറ സേനാനായകന്‍ ഷോഫാക്‌ ആണ്‌ അവരെ നയിച്ചത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേല്യർ തങ്ങളെ തോൽപ്പിച്ചോടിച്ചെന്നു കണ്ടിട്ട് അരാമ്യർ സന്ദേശവാഹകരെ അയച്ച് യൂഫ്രട്ടീസ് നദിക്ക് അപ്പുറമുള്ള അരാമ്യരെ വരുത്തി. അവരെ നയിച്ചിരുന്നത് ഹദദേസറിന്റെ സൈന്യാധിപനായ ശോഫക്ക് ആയിരുന്നു.