1 Chronicles 19:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈ വിവരം അറിഞ്ഞ് ദാവീദ് ഇസ്രായേല്‍ജനങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി യോര്‍ദ്ദാന്‍നദി കടന്നു സിറിയാക്കാര്‍ക്കെതിരെ അവരെ അണിനിരത്തി അവരോട് ഏറ്റുമുട്ടി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു ദാവീദിന്നു അറിവു കിട്ടിയപ്പോൾ അവൻ എല്ലായിസ്രായേലിനെയും കൂട്ടി യോർദ്ദാൻ കടന്നു അവർക്കെതിരെ ചെന്നു അവരുടെ നേരെ അണിനിരത്തി. ദാവീദ് അരാമ്യർക്കു നേരെ പടെക്കു അണിനിരത്തിയ ശേഷം അവർ അവനോടു പടയേറ്റു യുദ്ധം ചെയ്തു.
Malayalam 1992 MBSI
അതു ദാവീദിന്നു അറിവു കിട്ടിയപ്പോള്‍ അവന്‍ എല്ലായിസ്രായേലിനെയും കൂട്ടി യോര്‍ദ്ദാന്‍ കടന്നു അവര്‍ക്കെതിരെ ചെന്നു അവരുടെ നേരെ അണിനിരത്തി. ദാവീദ് അരാമ്യര്‍ക്കും നേരെ പടെക്കു അണിനിരത്തിയ ശേഷം അവര്‍ അവനോടു പടയേറ്റു യുദ്ധം ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതു ദാവീദിന് അറിവു കിട്ടിയപ്പോൾ അവൻ എല്ലായിസ്രായേലിനെയും കൂട്ടി യോർദ്ദാൻ കടന്നു അവർക്കെതിരെ ചെന്ന് അവരുടെ നേരെ അണിനിരത്തി. ദാവീദ് അരാമ്യർക്കു നേരെ പടയ്ക്ക് അണിനിരത്തിയ ശേഷം അവർ അവനോടു പടയേറ്റു യുദ്ധം ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതു ദാവീദിന് അറിവു കിട്ടിയപ്പോള്‍ അവന്‍ എല്ലാ യിസ്രായേലിനെയും കൂട്ടി യോര്‍ദ്ദാന്‍ കടന്ന് അവര്‍ക്കെതിരേ ചെന്ന് അവരുടെ നേരേ അണിനിരത്തി. ദാവീദ് അരാമ്യര്‍ക്കു നേരേ പടയ്ക്ക് അണിനിരത്തിയശേഷം അവര്‍ അവനോടു പടയേറ്റു യുദ്ധം ചെയ്തു.
Malayalam Bible POC-ML 2013
ദാവീദ്‌ ഇതറിഞ്ഞ്‌ ഇസ്രായേല്യരെ മുഴുവന്‍ ഒരുമിച്ചുകൂട്ടി ജോര്‍ദാന്‍ കടന്ന്‌ സൈന്യത്തെ അണിനിരത്തി അവര്‍ക്കെതിരേ പൊരുതി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതേപ്പറ്റി ദാവീദിന് അറിവുകിട്ടിയപ്പോൾ അദ്ദേഹം ഇസ്രായേൽസൈന്യത്തെയെല്ലാം വിളിച്ചുകൂട്ടി. അവർ യോർദാൻനദികടന്ന്, അരാമ്യർക്കെതിരേ മുന്നേറി, അവർക്കെതിരേ അണിനിരന്നു. അരാമ്യരെ യുദ്ധത്തിൽ നേരിടാൻ ദാവീദ് പടയാളികളെ അണിനിരത്തി, അങ്ങനെ അവർ ദാവീദിനോടു പൊരുതി.