1 Chronicles 19:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദു പറഞ്ഞു: “നാഹാശ് എന്നോടു കൂറു പുലര്‍ത്തിയിരുന്നതുകൊണ്ട് അയാളുടെ പുത്രന്‍ ഹാനൂനോടു ഞാനും കൂറു പുലര്‍ത്തും.” പിതാവിന്‍റെ മരണത്തില്‍ ദുഃഖിക്കുന്ന ഹാനൂനെ ആശ്വസിപ്പിക്കാന്‍ ദാവീദ് ദൂതന്മാരെ അയച്ചു. അവര്‍ ഹാനൂനെ ആശ്വസിപ്പിക്കാന്‍ അമ്മോന്യരുടെ നാട്ടില്‍ അയാളുടെ അടുക്കല്‍ എത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ ദാവീദ്: നാഹാശ് എനിക്കു ദയ കാണിച്ചതു കൊണ്ടു അവന്റെ മകനായ ഹാനൂന്നു ഞാനും ദയ കാണിക്കും എന്നു പറഞ്ഞു. അങ്ങനെ അവന്റെ അപ്പനെക്കുറിച്ചു അവനോടു ആശ്വാസവാക്കു പറവാൻ ദാവീദ് ദൂതന്മാരെ അയച്ചു. ദാവീദിന്റെ ദൂതന്മാർ അമ്മോന്യരുടെ ദേശത്തു ഹാനൂന്റെ അടുക്കൽ അവനെ ആശ്വസിപ്പിപ്പാൻ വന്നപ്പോൾ
Malayalam 1992 MBSI
അപ്പോള്‍ ദാവീദ്നാഹാശ് എനിക്കു ദയ കാണിച്ചതു കൊണ്ടു അവന്റെ മകനായ ഹാനൂന്നു ഞാനും ദയ കാണിക്കും എന്നു പറ്ഞ്ഞു. അങ്ങനെ അവന്റെ അപ്പനെക്കുറിച്ചു അവനോടു ആശ്വാസവാക്കു പറവാന്‍ ദാവീദ് ദൂതന്മാരെ അയച്ചു. ദാവീദിന്റെ ദൂതന്മാര്‍ അമ്മോന്യരുടെ ദേശത്തു ഹാനൂന്റെ അടുക്കല്‍ അവനെ ആശ്വസിപ്പിപ്പാന്‍ വന്നപ്പോള്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ ദാവീദ്: “നാഹാശ് എന്നോട് ദയ കാണിച്ചതുകൊണ്ട് അവന്റെ മകനായ ഹാനൂനോട് ഞാനും ദയ കാണിക്കും” എന്നു പറഞ്ഞു. അങ്ങനെ അവന്റെ അപ്പനെക്കുറിച്ചു ഹാനൂനോട് ആശ്വാസവാക്കു പറയുവാൻ ദാവീദ് ദൂതന്മാരെ അയച്ചു. ദാവീദിന്റെ ദൂതന്മാർ അമ്മോന്യരുടെ ദേശത്ത് ഹാനൂന്റെ അടുക്കൽ അവനെ ആശ്വസിപ്പിക്കുവാൻ വന്നപ്പോൾ
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ ദാവീദ്: നാഹാശ് എനിക്കു ദയ കാണിച്ചതുകൊണ്ട് അവന്റെ മകനായ ഹാനൂന് ഞാനും ദയ കാണിക്കും എന്നു പറഞ്ഞു. അങ്ങനെ അവന്‍റെ അപ്പനെ ക്കുറിച്ച് അവനോട് ആശ്വാസവാക്കു പറവാന്‍ ദാവീദ് ദൂതന്മാരെ അയച്ചു. ദാവീദിന്റെ ദൂതന്മാര്‍ അമ്മോന്യരുടെ ദേശത്തു ഹാനൂന്റെ അടുക്കൽ അവനെ ആശ്വസിപ്പിപ്പാന്‍ വന്നപ്പോള്‍
Malayalam Bible POC-ML 2013
അപ്പോള്‍ ദാവീദ് പറഞ്ഞു: നാഹാഷിന്‍െറ പുത്രന്‍ ഹാനൂനോടു ഞാന്‍ ദയാപൂര്‍വം വര്‍ത്തിക്കും. എന്തെന്നാല്‍, അവന്‍െറ പിതാവ് എന്നോടും കാരുണ്യപൂര്‍വം വര്‍ത്തിച്ചു. പിതാവിന്‍െറ നിര്യാണത്തില്‍ ഹാനൂനെ ആശ്വസിപ്പിക്കാന്‍ ദാവീദ് ദൂതന്മാരെ അയച്ചു. ദൂതന്‍മാര്‍ അമ്മോന്യരുടെ നാട്ടില്‍ ഹാനൂന്‍െറ അടുത്ത് അവനെ ആശ്വസിപ്പിക്കാന്‍ എത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ ദാവീദ് വിചാരിച്ചു: “ഹാനൂന്റെ പിതാവായ നാഹാശ് എന്നോടു ദയ കാണിച്ചു. അതുകൊണ്ട് ഞാനും ഹാനൂനോടു ദയ കാണിക്കേണ്ടതാണ്.” അതിനാൽ പിതാവിന്റെ നിര്യാണത്തിൽ ഹാനൂനോടുള്ള അനുശോചനം പ്രകടിപ്പിക്കുന്നതിന് ദാവീദ് ഒരു പ്രതിനിധിസംഘത്തെ അവിടേക്ക് അയച്ചു. ദാവീദ് അയച്ച ആളുകൾ ഹാനൂനോടുള്ള അനുശോചനം പ്രകടിപ്പിക്കുന്നതിന് അമ്മോന്യരുടെ ദേശത്ത് എത്തി.