1 Chronicles 19:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ഹാനൂന്‍ ദാവീദിന്‍റെ ദൂതന്മാരെ പിടിച്ചു ക്ഷൗരം ചെയ്യിക്കുകയും അരക്കെട്ടു മുതല്‍ കീഴോട്ടുള്ള അങ്കിയുടെ ഭാഗം മുറിച്ചു കളയുകയും ചെയ്ത് അവരെ പറഞ്ഞയച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ ഹാനൂൻ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ചു ക്ഷൗരം ചെയ്യിച്ചു അവരുടെ അങ്കികളെ നടുവിൽ ആസനംവരെ മുറിച്ചുകളഞ്ഞു വിട്ടയച്ചു.
Malayalam 1992 MBSI
അപ്പോള്‍ ഹാനൂന്‍ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ചു ക്ഷൌരം ചെയ്യിച്ചു അവരുടെ അങ്കികളെ നടുവില്‍ ആസനംവരെ മുറിച്ചുകളഞ്ഞു വിട്ടയച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ ഹാനൂൻ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ചു ക്ഷൗരം ചെയ്യിച്ചു അവരുടെ അങ്കികൾ അര മുതൽ പാദം വരെ മുറിച്ചുകളഞ്ഞു വിട്ടയച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ ഹാനൂന്‍ ദാവീദിന്‍റെ ഭൃത്യന്മാരെ പിടിച്ചു ക്ഷൗരം ചെയ്യിച്ച് അവരുടെ അങ്കികളെ നടുവിൽ ആസനംവരെ മുറിച്ചുകളഞ്ഞു വിട്ടയച്ചു.
Malayalam Bible POC-ML 2013
അതുകൊണ്ട്‌ ഹാനൂന്‍ ദാവീദിന്‍െറ ദൂതന്‍മാരെ താടിയും ശിരസ്‌സും മുണ്‍ഡനം ചെയ്‌ത്‌, അരമുതല്‍ പാദംവരെ അങ്കി മുറിച്ചുകളഞ്ഞ്‌ വിട്ടയച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ ഹാനൂൻ ദാവീദിന്റെ സ്ഥാനപതികളെ പിടിച്ച് അവരെ ക്ഷൗരംചെയ്യിപ്പിച്ച് വസ്ത്രം നിതംബമധ്യത്തിൽവെച്ചു മുറിപ്പിച്ച് വിട്ടയച്ചു.