1 Chronicles 19:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ക്കു സംഭവിച്ചതറിഞ്ഞ് അവരെ സ്വീകരിക്കാന്‍ ദാവീദ് ആളയച്ചു. കാരണം അവര്‍ വല്ലാതെ നാണിച്ചിരിക്കുകയായിരുന്നു. “താടി വളരുന്നതുവരെ യെരീഹോവില്‍ പാര്‍ത്തിട്ട് മടങ്ങിവരണം” എന്ന് രാജാവ് അറിയിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ചിലർ ചെന്നു ആ പുരുഷന്മാരുടെ വസ്തുത ദാവീദിനെ അറിയിച്ചു; അവർ ഏറ്റവും ലജ്ജിച്ചിരിക്കയാൽ അവൻ അവരെ എതിരേല്പാൻ ആളയച്ചു; നിങ്ങളുടെ താടി വളരുന്നതുവരെ യെരീഹോവിൽ പാർത്തിട്ടു മടങ്ങിവരുവിൻ എന്നു രാജാവു പറയിച്ചു.
Malayalam 1992 MBSI
ചിലര്‍ ചെന്നു ആ പുരുഷന്മാരുടെ വസ്തുത ദാവീദിനെ അറിയിച്ചു; അവര്‍ ഏറ്റവും ലജ്ജിച്ചിരിക്കയാല്‍ അവന്‍ അവരെ എതിരേല്പാന്‍ ആളയച്ചു; നിങ്ങളുടെ താടി വളരുന്നതുവരെ യെരീഹോവില്‍ പാര്‍ത്തിട്ടു മടങ്ങിവരുവിന്‍ എന്നു രാജാവു പറയിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ചിലർ ആ പുരുഷന്മാരുടെ വിവരം ദാവീദിനോട് ചെന്ന് അറിയിച്ചു; അവർ ഏറ്റവും ലജ്ജിച്ചിരിക്കയാൽ ദാവീദ് അവരെ എതിരേല്പാൻ ആളയച്ചു; “നിങ്ങളുടെ താടി വളരുന്നതുവരെ യെരീഹോവിൽ താമസിച്ചിട്ട് മടങ്ങിവരുവിൻ” എന്നു രാജാവു പറയിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ചിലര്‍ ചെന്ന് ആ പുരുഷന്മാരുടെ വസ്തുത ദാവീദിനെ അറിയിച്ചു; അവര്‍ ഏറ്റവും ലജ്ജിച്ചിരിക്കയാൽ അവന്‍ അവരെ എതിരേല്പാന്‍ ആളയച്ചു: നിങ്ങളുടെ താടി വളരുന്നതുവരെ യെരീഹോവിൽ പാര്‍ത്തിട്ടു മടങ്ങിവരുവിന്‍ എന്നു രാജാവ് പറയിച്ചു.
Malayalam Bible POC-ML 2013
അവര്‍ക്കു സംഭവിച്ചതു ദാവീദ് അറിഞ്ഞു. അവന്‍ അവരെ സ്വീകരിക്കാന്‍ ആളയച്ചു. അവര്‍ ലജ്‌ജാഭരിതരായിരുന്നു. താടി വളരുന്നതുവരെ ജറീക്കോയില്‍ താമസിച്ചു തിരികെവരാന്‍ രാജാവ് അവരോടു കല്‍പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ചിലർ വന്ന് ആ മനുഷ്യരെപ്പറ്റിയുള്ള വിവരം ദാവീദിനെ അറിയിച്ചു. അവർ അത്യന്തം അപമാനിതരായിരുന്നതിനാൽ അവരുടെ അടുത്തേക്ക് അദ്ദേഹം ദൂതന്മാരെ അയച്ച് ഇങ്ങനെ പറയിച്ചു: “നിങ്ങൾ യെരീഹോവിൽ പാർക്കുക. നിങ്ങളുടെ താടിവളർന്ന് പഴയതുപോലെ ആകുമ്പോൾ മടങ്ങിവരികയും ചെയ്യുക.”