1 Chronicles 19:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തങ്ങള്‍ ദാവീദിന്‍റെ ശത്രുത സമ്പാദിച്ചു എന്ന് അമ്മോന്യര്‍ മനസ്സിലാക്കി. അപ്പോള്‍ അവര്‍ മെസൊപ്പൊത്താമ്യയില്‍നിന്നും മയഖായോടു ചേര്‍ന്ന സിറിയന്‍പ്രദേശങ്ങളില്‍നിന്നും സോബയില്‍നിന്നും ആയിരം താലന്തു വെള്ളി കൊടുത്തു രഥങ്ങളും കുതിരപ്പടയാളികളെയും കൂലിക്കെടുത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തങ്ങൾ ദാവീദിന്നു വെറുപ്പായി എന്നു അമ്മോന്യർ കണ്ടപ്പോൾ ഹാനൂനും അമ്മോന്യരും മെസൊപൊതാമ്യയിൽനിന്നും മയഖയോടു ചേർന്ന അരാമിൽനിന്നും സോബയിൽനിന്നും രഥങ്ങളെയും കുതിരപ്പടയാളികളെയും ആയിരം താലന്ത് വെള്ളി കൊടുത്തു കൂലിക്കു വാങ്ങി.
Malayalam 1992 MBSI
തങ്ങള്‍ ദാവീദിന്നു വെറുപ്പായി എന്നു അമ്മോന്യര്‍ കണ്ടപ്പോള്‍ ഹാനൂനും അമ്മോന്യരും മെസൊപൊതാമ്യയില്‍നിന്നും മയഖയോടു ചേര്‍ന്ന അരാമില്‍നിന്നും സോബയില്‍നിന്നും രഥങ്ങളെയും കുതിരപ്പടയാളികളെയും ആയിരം താലന്ത് വെള്ളി കൊടുത്തു കൂലിക്കു വാങ്ങി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തങ്ങൾ ദാവീദിന് വെറുപ്പായി എന്നു അമ്മോന്യർ കണ്ടപ്പോൾ ഹാനൂനും അമ്മോന്യരും മെസൊപൊതാമ്യയിൽനിന്നും മയഖയോടു ചേർന്ന അരാമിൽനിന്നും സോബയിൽനിന്നും രഥങ്ങളെയും കുതിരപ്പടയാളികളെയും ആയിരം താലന്ത് വെള്ളി കൊടുത്തു കൂലിക്കു വാങ്ങി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തങ്ങള്‍ ദാവീദിനു വെറുപ്പായി എന്ന് അമ്മോന്യര്‍ കണ്ടപ്പോള്‍ ഹാനൂനും അമ്മോന്യരും മെസൊപ്പൊത്താമ്യയിൽനിന്നും മയഖായോടു ചേര്‍ന്ന അരാമിൽനിന്നും സോബായിൽനിന്നും രഥങ്ങളെയും കുതിപ്പടയാളികളെയും ആയിരം താലന്ത് വെള്ളി കൊടുത്തു കൂലിക്കു വാങ്ങി.
Malayalam Bible POC-ML 2013
തങ്ങള്‍ ദാവീദിന്‍െറ ശത്രുത സമ്പാദിച്ചെന്ന്‌ അമ്മോന്യര്‍ക്കു മനസ്‌സിലായി. അവര്‍ ആയിരം താലന്ത്‌ വെള്ളിക്ക്‌ രഥങ്ങളെയും കുതിരപ്പട്ടാളത്തെയും മെസൊപ്പൊട്ടാമിയ, ആരാംമാക്കാ, സോബാ എന്നിവിടങ്ങളില്‍നിന്നു കൂലിക്കെടുത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തങ്ങൾ ദാവീദിന്റെ വെറുപ്പിനു പാത്രരായിത്തീർന്നു എന്ന് അമ്മോന്യർക്കു ബോധ്യമായി. അപ്പോൾ ഹാനൂനും അമ്മോന്യരും അരാം-നെഹറയിമിൽനിന്നും അരാം-മയഖയിൽനിന്നും സോബയിൽനിന്നും രഥങ്ങളെയും തേരാളികളെയും വാടകയ്ക്കെടുക്കുന്നതിന് ആയിരംതാലന്തു വെള്ളി കൊടുത്തുവിട്ടു.