1 Chronicles 19:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അമ്മോന്യര്‍ പുറത്തു വന്നു നഗരവാതില്‌ക്കല്‍ അണിനിരന്നു. അവരെ സഹായിക്കാന്‍ വന്ന രാജാക്കന്മാര്‍ വെളിമ്പ്രദേശത്തു നിലയുറപ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അമ്മോന്യർ പുറപ്പെട്ടു പട്ടണത്തിന്റെ പടിവാതില്ക്കൽ പടെക്കു അണിനിരന്നു; വന്ന രാജാക്കന്മാരോ തനിച്ചു വെളിമ്പ്രദേശത്തായിരുന്നു.
Malayalam 1992 MBSI
അമ്മോന്യര്‍ പുറപ്പെട്ടു പട്ടണത്തിന്റെ പടിവാതില്‍ക്കല്‍ പടെക്കു അണിനിരന്നു; വന്ന രാജാക്കന്മാരോ തനിച്ചു വെളിന്‍ പ്രദേശത്തായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അമ്മോന്യർ വന്ന് പട്ടണത്തിന്റെ പടിവാതില്ക്കൽ യുദ്ധത്തിനായി അണിനിരന്നു; അവരെ സഹായിപ്പാൻ വന്ന രാജാക്കന്മാർ തനിച്ചു വെളിമ്പ്രദേശത്തായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അമ്മോന്യര്‍ പുറപ്പെട്ടു പട്ടണത്തിന്‍റെ പടിവാതിൽക്കൽ പടയ്ക്ക് അണിനിരന്നു; വന്ന രാജാക്കന്മാരോ തനിച്ചു വെളിമ്പ്രദേശത്തായിരുന്നു.
Malayalam Bible POC-ML 2013
അമ്മോന്യര്‍ നഗരകവാടത്തില്‍ അണിനിരന്നു. അവരെ സഹായിക്കാന്‍ വന്ന രാജാക്കന്‍മാര്‍ തുറന്ന സ്‌ഥലത്തുനിലയുറപ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അമ്മോന്യർ വെളിയിൽവന്ന് നഗരകവാടത്തിൽ, യുദ്ധമുറയനുസരിച്ച് അണിനിരന്നു. അതേസമയം അവരെ സഹായിക്കാൻ വന്ന രാജാക്കന്മാർമാത്രമായി വെളിമ്പ്രദേശത്ത് നിലയുറപ്പിച്ചു.