1 Chronicles 2:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹെസ്രോന്‍ അറുപതാമത്തെ വയസ്സില്‍ മാഖീരിന്‍റെ പുത്രിയെ വിവാഹം ചെയ്തു. അവള്‍ ഗിലെയാദിന്‍റെ സഹോദരി ആയിരുന്നു. അവളില്‍ ജനിച്ച പുത്രനാണ് സെഗൂബ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്റെ ശേഷം ഹെസ്രോൻ ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ മകളുടെ അടുക്കൽ ചെന്നു അവളെ വിവാഹം ചെയ്തപ്പോൾ അവന്നു അറുപതു വയസ്സായിരുന്നു. അവൾ അവന്നു സെഗൂബിനെ പ്രസവിച്ചു.
Malayalam 1992 MBSI
സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവന്നു ഗിലെയാദ് ദേശത്തു ഇരുപത്തിമൂന്നു പട്ടണം ഉണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന്റെ ശേഷം ഹെസ്രോൻ, ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ മകളെ വിവാഹം ചെയ്തപ്പോൾ അവന് അറുപത് വയസ്സായിരുന്നു. അവൾ ഹെസ്രോന് സെഗൂബിനെ പ്രസവിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന്‍റെ ശേഷം ഹെസ്രോന്‍ ഗിലെയാദിന്‍റെ അപ്പനായ മാഖീരിന്‍റെ മകളുടെ അടുക്കൽ ചെന്ന് അവളെ വിവാഹം ചെയ്തപ്പോള്‍ അവന് അറുപതു വയസ്സായിരുന്നു. അവള്‍ അവന് സെഗൂബിനെ പ്രസവിച്ചു.
Malayalam Bible POC-ML 2013
ഹെസ്രാന്‍ അറുപതാംവയസ്‌സില്‍ ഗിലയാദിന്‍െറ പിതാവായ മാഖീറിന്‍െറ മകളെ വിവാഹം ചെയ്‌തു. അവളില്‍നിന്ന്‌ സെഗൂബ്‌ ജനിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ ഹെസ്രോൻ ഗിലെയാദിന്റെ പിതാവായ മാഖീരിന്റെ മകളെ വിവാഹംകഴിച്ചു; അപ്പോൾ ഹെസ്രോന് അറുപതു വയസ്സായിരുന്നു. അവൾ സെഗൂബ് എന്ന മകനു ജന്മംനൽകി.