1 Chronicles 2:23 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യായീരിന്‍റെ പട്ടണങ്ങളും കെനാത്തും അതിന്‍റെ ഗ്രാമങ്ങളും ഉള്‍പ്പെടെ അറുപതു പട്ടണങ്ങള്‍ ഗെശൂരും അരാമും പിടിച്ചെടുത്തു. ഇവരെല്ലാം ഗിലെയാദിന്‍റെ പിതാവായ മാഖീരിന്‍റെ പുത്രന്മാരായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ഗെശൂരും അരാമും യായീരിന്റെ പട്ടണങ്ങളെയും കെനാത്തിനെയും അതിന്റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപതു പട്ടണം അവരുടെ കയ്യിൽനിന്നു പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്റെ അപ്പനായ മാഖിരിന്റെ പുത്രന്മാരായിരുന്നു.
Malayalam 1992 MBSI
ഹെസ്രോന്‍ കാലെബ്-എഫ്രാത്തയില്‍വെച്ചു മരിച്ചശേഷം ഹെസ്രോന്‍ ഭാര്യ അബീയാ അവന്നു തെക്കോവയുടെ അപ്പനായ അശ്ഹൂരിനെ പ്രസവിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ഗെശൂരും അരാമും, യായീരിന്റെ പട്ടണങ്ങളെയും കെനാത്തിനെയും, അതിന്റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപത് പട്ടണങ്ങൾ അവരുടെ കയ്യിൽനിന്ന് പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്റെ അപ്പനായ മാഖിരിന്റെ പുത്രന്മാരായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ഗെശൂരും അരാമും യായീരിന്‍റെ പട്ടണങ്ങളെയും കെനാത്തിനെയും അതിന്‍റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപതു പട്ടണം അവരുടെ കൈയിൽനിന്നു പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്‍റെ അപ്പനായ മാഖീരിന്‍റെ പുത്രന്മാരായിരുന്നു.
Malayalam Bible POC-ML 2013
ഹാവോത്തും, കെനാത്തും അതിന്‍െറ ഗ്രാമങ്ങളും ഉള്‍പ്പെടെ അറുപതു പട്ടണങ്ങള്‍ ഗഷൂറും ആരാമും പിടിച്ചെടുത്തു. ഇവരെല്ലാവരും ഗിലയാദിന്‍െറ പിതാവായ മാഖീറിന്‍െറ വംശത്തില്‍പ്പെടുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
(എന്നാൽ, ഗെശൂരും അരാമുംകൂടി ഹാവോത്ത്-യായീരും കെനാത്തും അതിനുചുറ്റുമുള്ള അധിനിവേശങ്ങളും പിടിച്ചടക്കി—ആകെ അറുപതു പട്ടണങ്ങൾ.) ഇവരെല്ലാം ഗിലെയാദിന്റെ പിതാവായ മാഖീരിന്റെ പിൻഗാമികളായിരുന്നു.