1 Chronicles 2:24 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കാലേബ്-എഫ്രാത്തയില്‍വച്ചു ഹെസ്രോന്‍ മരിച്ചു; അവന്‍റെ ഭാര്യ അബീയാ അയാള്‍ക്ക് അശ്ഹൂരിനെ പ്രസവിച്ചു. അവന്‍ തെക്കോവ്യരുടെ പൂര്‍വപിതാവായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹെസ്രോൻ കാലെബ്-എഫ്രാത്തയിൽവെച്ചു മരിച്ചശേഷം ഹെസ്രോന്റെ ഭാര്യ അബീയാ അവന്നു തെക്കോവയുടെ അപ്പനായ അശ്ഹൂരിനെ പ്രസവിച്ചു.
Malayalam 1992 MBSI
ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാര്‍ആദ്യജാതന്‍ രാം, ബൂനാ, ഔരെന്‍, ഔസെം, അഹിയാവു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹെസ്രോൻ കാലെബ്-എഫ്രാത്തയിൽവച്ച് മരിച്ചശേഷം ഹെസ്രോന്റെ ഭാര്യ അബീയാ അവന് അശ്ഹൂരിനെ പ്രസവിച്ചു.അശ്ഹൂർ തെക്കോവയുടെ പിതാവാണ്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹെസ്രോന്‍ കാലേബ് -എഫ്രാത്തയിൽവച്ചു മരിച്ചശേഷം ഹെസ്രോന്‍റെ ഭാര്യ അബീയാ അവനു തെക്കോവയുടെ അപ്പനായ അശ്ഹൂരിനെ പ്രസവിച്ചു.
Malayalam Bible POC-ML 2013
ഹെസ്രാന്‍െറ മരണത്തിനു ശേഷം കാലെബ്‌ പിതാവിന്‍െറ വിധവയായ എഫ്രാത്തായെ പ്രാപിച്ചു. അവളില്‍ അവന്‌ ആഷ്‌ഹൂര്‍ ജനിച്ചു. ആഷ്‌ഹൂര്‍ തെക്കോവായുടെ പിതാവാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാലേബ്-എഫ്രാത്താ എന്ന പട്ടണത്തിൽവെച്ച് ഹെസ്രോന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയായ അബീയാ ഒരു മകനു ജന്മംനൽകി. അവനാണ് തെക്കോവയുടെ പിതാവായ അശ്ഹൂർ.