1 Chronicles 2:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദായുടെ പുത്രന്മാര്‍: കനാന്യസ്‍ത്രീയായ ബത്ശൂവയില്‍നിന്നു ജനിച്ച ഏര്‍, ഓനാന്‍, ശേലാ; സര്‍വേശ്വരന് അനിഷ്ടമായ പ്രവൃത്തി ചെയ്തതുമൂലം യെഹൂദായുടെ ആദ്യജാതനായ ഏര്‍ കൊല്ലപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലാ; ഇവർ മൂവരും കനാന്യസ്ത്രീയായ ബത്ശൂവയിൽനിന്നു അവന്നു ജനിച്ചു. യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവെക്കു അനിഷ്ടനായിരുന്നതുകൊണ്ടു അവൻ അവനെ കൊന്നു.
Malayalam 1992 MBSI
യെഹൂദയുടെ പുത്രന്മാര്‍ഏര്‍, ഔനാന്‍, ശേലാ; ഇവര്‍ മൂവരും കനാന്യസ്ത്രീയായ ബത്ശൂവയില്‍നിന്നു അവന്നു ജനിച്ചു. യെഹൂദയുടെ ആദ്യജാതനായ ഏര്‍ യഹോവേക്കു അനിഷ്ടനായിരുന്നതുകൊണ്ടു അവന്‍ അവനെ കൊന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലാ; ഇവർ മൂന്നുപേരും കനാന്യസ്ത്രീയായ ബത്ശൂവയിൽ നിന്ന് അവന് ജനിച്ചു. യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവയ്ക്ക് അനിഷ്ടനായിരുന്നതുകൊണ്ട് യഹോവ അവനെ കൊന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹൂദായുടെ പുത്രന്മാര്‍: ഏര്‍, ഓനാന്‍, ശേലാ; ഇവര്‍ മൂവരും കനാന്യസ്ത്രീയായ ബത്ശൂവയിൽനിന്ന് അവനു ജനിച്ചു. യെഹൂദായുടെ ആദ്യജാതനായ ഏര്‍ യഹോവയ്ക്ക് അനിഷ്ടനായിരുന്നതുകൊണ്ട് അവന്‍ അവനെ കൊന്നു.
Malayalam Bible POC-ML 2013
യൂദായുടെ പുത്രന്‍മാര്‍: ഏര്‍, ഓനാന്‍, ഷേലഹ്. ഇവരുടെ മാതാവ് കാനാന്‍കാരിയായ ബത്‌ഷുവാ ആയിരുന്നു. യൂദായുടെ ആദ്യജാതനായ ഏര്‍ കര്‍ത്താവിന്‍െറ ദൃഷ്‌ടിയില്‍ ദുഷ്‌ടനായിരുന്നതിനാല്‍ അവിടുന്ന് അവനെ നിഹനിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലഹ് ഇവർ മൂവരും ശൂവായുടെ മകളായ ഒരു കനാന്യസ്ത്രീയിൽ ജനിച്ച പുത്രന്മാരായിരുന്നു. യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവയുടെ ദൃഷ്ടിയിൽ ദുഷ്ടനായിരുന്നു. അതിനാൽ യഹോവ അവനെ മരണത്തിന് ഏൽപ്പിച്ചു.