1 Chronicles 2:35 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശേശാന്‍ അവരില്‍ ഒരാളെ തന്‍റെ ഈജിപ്ത്യ ഭൃത്യനായ യര്‍ഹയെക്കൊണ്ടു വിവാഹം കഴിപ്പിച്ചു. അവര്‍ക്കു ജനിച്ച പുത്രനാണ് അത്ഥായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശേശാൻ തന്റെ മകളെ തന്റെ ഭൃത്യനായ യർഹെക്കു ഭാര്യയായി കൊടുത്തു; അവൾ അവന്നു അത്ഥായിയെ പ്രസവിച്ചു.
Malayalam 1992 MBSI
അത്ഥായി നാഥാനെ ജനിപ്പിച്ചു; നാഥാന്‍ സാബാദിനെ ജനിപ്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശേശാൻ തന്റെ മകളെ തന്റെ ഭൃത്യനായ യർഹെക്ക് ഭാര്യയായി കൊടുത്തു; അവൾ അവന് അത്ഥായിയെ പ്രസവിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശേശാന്‍ തന്‍റെ മകളെ തന്റെ ഭൃത്യനായ യര്‍ഹായ്ക്കു ഭാര്യയായി കൊടുത്തു; അവള്‍ അവന് അത്ഥായിയെ പ്രസവിച്ചു.
Malayalam Bible POC-ML 2013
ഷേഷാന്‍ തന്‍െറ മകളെ അവനു വിവാഹംചെയ്‌തു കൊടുത്തു. അവള്‍ക്ക് അത്തായി എന്നൊരു പുത്രന്‍ ജനിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശേശാൻ തന്റെ ഭൃത്യനായ യർഹയ്ക്ക് തന്റെ മകളെ വിവാഹംകഴിച്ചുകൊടുത്തു. അവൾ അത്ഥായി എന്നു പേരുള്ള ഒരു മകനു ജന്മംകൊടുത്തു.