1 Chronicles 21:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെരൂശലേമിനെ നശിപ്പിക്കാന്‍ ദൈവം ഒരു ദൂതനെ അയച്ചു. ദൂതന്‍ പട്ടണം നശിപ്പിക്കുന്നതു കണ്ടപ്പോള്‍ സര്‍വേശ്വരന്‍ മനസ്സു മാറ്റി; അവിടുന്നു ദൂതനോടു കല്പിച്ചു: “മതി നിന്‍റെ കരം പിന്‍വലിക്കുക.” അവിടുത്തെ ദൂതന്‍ അപ്പോള്‍ യെബൂസ്യനായ ഒര്‍ന്നാന്‍റെ മെതിക്കളത്തിനടുത്തു നില്‌ക്കുകയായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന്നു ഒരു ദൂതനെ അവിടെ അയച്ചു; അവൻ നശിപ്പിപ്പാൻ ഭാവിക്കുമ്പോൾ യഹോവ കണ്ടു ആ അനർത്ഥത്തെക്കുറിച്ചു അനുതപിച്ചു നാശകദൂതനോടു: മതി, നിന്റെ കൈ പിൻവലിക്ക എന്നു കല്പിച്ചു, യഹോവയുടെ ദൂതൻ യെബൂസ്യനായ ഒർന്നാന്റെ കളത്തിന്നരികെ നില്ക്കയായിരുന്നു.
Malayalam 1992 MBSI
ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന്നു ഒരു ദൂതനെ അവിടെ അയച്ചു; അവന്‍ നശിപ്പിപ്പാന്‍ ഭാവിക്കുമ്പോള്‍ യഹോവ കണ്ടു ആ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിച്ചു നാശകദൂതനോടുമതി, നിന്റെ കൈ പിന്‍ വലിക്ക എന്നു കല്പിച്ചു, യഹോവയുടെ ദൂതന്‍ യെബൂസ്യനായ ഒര്‍ന്നാന്റെ കളത്തിന്നരികെ നില്‍ക്കയായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന് ഒരു ദൂതനെ അവിടെ അയച്ചു; അവൻ നശിപ്പിക്കുവാൻ തുടങ്ങുമ്പോൾ യഹോവ കണ്ട്, ആ അനർത്ഥത്തെക്കുറിച്ചു അനുതപിച്ച് നാശം വരുത്തുന്ന ദൂതനോട്: “മതി, നിന്റെ കൈ പിൻവലിക്ക” എന്നു കല്പിച്ചു, യഹോവയുടെ ദൂതൻ യെബൂസ്യനായ ഒർന്നാന്റെ കളത്തിന്നരികെ നില്ക്കയായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന് ഒരു ദൂതനെ അവിടെ അയച്ചു; അവന്‍ നശിപ്പിപ്പാന്‍ ഭാവിക്കുമ്പോള്‍ യഹോവ കണ്ട് ആ അനര്‍ഥത്തെക്കുറിച്ച് അനുതപിച്ചു നാശകദൂതനോട്: മതി, നിന്‍റെ കൈ പിന്‍വലിക്ക എന്നു കല്പിച്ചു. യഹോവയുടെ ദൂതന്‍ യെബൂസ്യനായ ഒര്‍ന്നാന്‍റെ കളത്തിനരികെ നില്ക്കയായിരുന്നു.
Malayalam Bible POC-ML 2013
ജറുസലെം നശിപ്പിക്കാന്‍ ദൈവം ദൂതനെ അയച്ചു. അവന്‍ നഗരം നശിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ കര്‍ത്താവ്‌ മനസ്‌സുമാറ്റി സംഹാരദൂതനോടു കല്‍പിച്ചു; മതി, നിന്‍െറ കരം പിന്‍വലിക്കുക. അപ്പോള്‍ കര്‍ത്താവിന്‍െറ ദൂതന്‍ ജബൂസ്യനായ ഒര്‍നാന്‍െറ മെതിക്കളത്തിനരികേ നില്‍ക്കുകയായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജെറുശലേമിനെ നശിപ്പിക്കുന്നതിന് ദൈവം ഒരു ദൂതനെ അയച്ചു. ദൂതൻ അതിനെ നശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ, യഹോവ ആ മഹാസംഹാരത്തെക്കുറിച്ച് അനുതപിച്ച് ജനത്തെ ബാധിക്കുന്ന ദൂതനോടു കൽപ്പിച്ചു: “മതി, നിന്റെ കരം പിൻവലിക്കുക!” യഹോവയുടെ ദൂതൻ അപ്പോൾ യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽ നിൽക്കുകയായിരുന്നു.