1 Chronicles 22:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദു പറഞ്ഞു: “ഇത് സര്‍വേശ്വരനായ ദൈവത്തിന്‍റെ ആലയം. ഇസ്രായേലിന്‍റെ ഹോമയാഗപീഠവും ഇതുതന്നെ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതു യഹോവയായ ദൈവത്തിന്റെ ആലയം; ഇതു യിസ്രായേലിന്നു ഹോമപീഠം എന്നു ദാവീദ് പറഞ്ഞു.
Malayalam 1992 MBSI
ഇതു യഹോവയായ ദൈവത്തിന്റെ ആലയം; ഇതു യിസ്രായേലിന്നു ഹോമപീഠം എന്നു ദാവീദ് പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഇത് യഹോവയായ ദൈവത്തിന്റെ ആലയം; ഇത് യിസ്രായേലിന് ഹോമപീഠം” എന്ന് ദാവീദ് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതു യഹോവയായ ദൈവത്തിന്റെ ആലയം; ഇതു യിസ്രായേലിനു ഹോമപീഠം എന്നു ദാവീദ് പറഞ്ഞു.
Malayalam Bible POC-ML 2013
ദാവീദ് പറഞ്ഞു: ഇതാണ് ദൈവമായ കര്‍ത്താവിന്‍െറ ആലയം; ഇസ്രായേലിന്‍െറ ദഹനബലിപീഠവും ഇതുതന്നെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം ദാവീദ്, “ദൈവമായ യഹോവയുടെ ആലയവും, ഇസ്രായേലിന് ഹോമയാഗം കഴിക്കുന്നതിനുള്ള യാഗപീഠവും ഇവിടെ ആയിരിക്കണം” എന്നു പറഞ്ഞു.