1 Chronicles 23:29 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കൂടാതെ കാഴ്ചയപ്പം, ധാന്യബലിക്കുവേണ്ട മാവ്, പുളിപ്പില്ലാത്ത അടകള്‍, ചുട്ടെടുത്ത വഴിപാടു വസ്തുക്കള്‍, എണ്ണ ചേര്‍ത്തുണ്ടാക്കുന്ന വഴിപാടുവസ്തുക്കള്‍ എന്നിവയും അളവും തൂക്കവും സംബന്ധിച്ച കാര്യങ്ങളും ഇവരുടെ ചുമതലയിലായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കാഴ്ചയപ്പവും പുളിപ്പില്ലാത്ത ദോശകളായും ചട്ടിയിൽ ചുടുന്നതായും കുതിർക്കുന്നതായും അർപ്പിക്കുന്ന ഭോജനയാഗത്തിന്നുള്ള നേരിയമാവും സകലവിധ പരിമാണവും അളവും നോക്കുന്നതും
Malayalam 1992 MBSI
രാവിലെയും വൈകുന്നേരവും യഹോവയെ വാഴ്ത്തി സ്തുതിക്കേണ്ടതിന്നു ഒരുങ്ങിനിലക്കുന്നതും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കാഴ്ചയപ്പവും പുളിപ്പില്ലാത്ത ദോശകളായും ചട്ടിയിൽ ചുടുന്നതായും കുതിർക്കുന്നതായും അർപ്പിക്കുന്ന ഭോജനയാഗത്തിനുള്ള നേരിയമാവും സകലവിധ തൂക്കവും അളവും നോക്കുന്നതും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കാഴ്ചയപ്പവും പുളിപ്പില്ലാത്ത ദോശകളായും ചട്ടിയിൽ ചുടുന്നതായും കുതിര്‍ക്കുന്നതായും അര്‍പ്പിക്കുന്ന ഭോജനയാഗത്തിനുള്ള നേരിയ മാവും സകലവിധ പരിമാണവും അളവും നോക്കുന്നതും
Malayalam Bible POC-ML 2013
തിരുസ്‌സാന്നിധ്യയപ്പം, ധാന്യബലിക്കുള്ള മാവ്‌, പുളിപ്പില്ലാത്ത അപ്പം, കാഴ്‌ചയര്‍പ്പിക്കാനുള്ള ചുട്ടെടുത്ത അപ്പം, എണ്ണചേര്‍ത്ത കാഴ്‌ചയര്‍പ്പിക്കാനുള്ള ചുട്ടെടുത്ത അപ്പം, എണ്ണ ചേര്‍ത്ത കാഴ്‌ചവസ്‌തുക്കള്‍ എന്നിവയും അവയുടെ അളവുകളും ഇവരുടെ ചുമതലയിലായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മേശയിലേക്കുള്ള കാഴ്ചയപ്പവും ഭോജനയാഗത്തിനുള്ള നേർമയേറിയ മാവും പുളിപ്പില്ലാത്ത അപ്പവും അടകൾ ചുട്ടെടുക്കുന്നതും മാവു കുഴയ്ക്കുന്നതും അളവും വലുപ്പവും നിരീക്ഷിക്കുന്നതും എല്ലാം അവരുടെ ചുമതലയായിരുന്നു.