1 Chronicles 24:31 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇവരും തങ്ങളുടെ ചാര്‍ച്ചക്കാരായ അഹരോന്‍റെ പുത്രന്മാരെപ്പോലെ ദാവീദുരാജാവിന്‍റെയും സാദോക്കിന്‍റെയും അഹീമേലെക്കിന്‍റെയും പുരോഹിതന്മാരുടെയും ലേവ്യവംശത്തിലെ ഭവനത്തലവന്മാരുടെയും സാന്നിധ്യത്തില്‍ നറുക്കിട്ടു. പിതൃഭവനത്തലവന്‍ എന്നോ അയാളുടെ അനുജന്‍ എന്നോ ഉള്ള വ്യത്യാസം അവര്‍ പരിഗണിച്ചില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരും അഹരോന്റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നേ ദാവീദ് രാജാവിന്നും സാദോക്കിന്നും അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാർക്കും മുമ്പാകെ അതതു പിതൃഭവനത്തിൽ ഓരോ തലവൻ താന്താന്റെ ഇളയസഹോദരനെപ്പോലെ തന്നേ ചീട്ടിട്ടു.
Malayalam 1992 MBSI
അവരും അഹരോന്റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നേ ദാവീദ് രാജാവിന്നും സാദോക്കിന്നും അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാര്‍ക്കും മുമ്പാകെ അതതു പിതൃഭവനത്തില്‍ ഔരോ തലവന്‍ താന്താന്റെ ഇളയസഹോദരനെപ്പോലെ തന്നേ ചീട്ടിട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരും അഹരോന്റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നേ ദാവീദ് രാജാവിനും സാദോക്കിനും അഹീമേലെക്കിനും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാർക്കും മുമ്പാകെ അതതു പിതൃഭവനത്തിൽ ഓരോ തലവൻ അവരവരുടെ ഇളയസഹോദരനെപ്പോലെ തന്നേ ചീട്ടിട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരും അഹരോന്റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നെ ദാവീദ്‍രാജാവിനും സാദോക്കിനും അഹീമേലെക്കിനും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാര്‍ക്കും മുമ്പാകെ അതതു പിതൃഭവനത്തിൽ ഓരോ തലവന്‍ താന്താന്റെ ഇളയസഹോദരനെപ്പോലെ തന്നെ ചീട്ടിട്ടു.
Malayalam Bible POC-ML 2013
കുടുംബത്തല വന്‍മാരായ ഇവരും, ചാര്‍ച്ചക്കാരായ അഹറോന്‍െറ പുത്രന്‍മാരെപ്പോലെ, ദാവീദ്‌രാജാവിന്‍െറയും സാദോക്കിന്‍െറയും അഹിമെലെക്കിന്‍െറ പുരോഹിതവംശത്തിലെ പിതൃഗോത്രത്തലവന്‍മാരുടെയും ലേവ്യവംശത്തിലെ ഗോത്രപിതാക്കന്‍മാരുടെയും മുന്‍പില്‍ വലുപ്പച്ചെറുപ്പഭേദമെന്നിയേ നറുക്കിട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരും അഹരോന്റെ പിൻഗാമികളായ തങ്ങളുടെ സഹോദരന്മാർ ചെയ്തതുപോലെ ദാവീദുരാജാവ്, സാദോക്ക്, അഹീമെലെക്ക്, പുരോഹിതന്മാരുടെ കുടുംബത്തലവന്മാർ, ലേവ്യർ എന്നിവരുടെ സാന്നിധ്യത്തിൽ നറുക്കിട്ടു. അതതു പിതൃഭവനത്തിൽ ഓരോ തലവനും തന്റെ ഇളയ സഹോദരനെപ്പോലെതന്നെ പരിഗണിക്കപ്പെട്ടു.