1 Chronicles 24:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈഥാമാറിന്‍റെ പുത്രന്മാരില്‍ ഉണ്ടായിരുന്നതിലുമധികം പ്രമുഖന്മാര്‍ എലെയാസാറിന്‍റെ പുത്രന്മാരില്‍ ഉണ്ടായിരുന്നതിനാല്‍ എലെയാസാറിന്‍റെ പുത്രന്മാരില്‍നിന്നു പതിനാറു പേരെയും ഈഥാമാറിന്‍റെ പുത്രന്മാരില്‍നിന്നു എട്ടു പേരെയും പിതൃഭവനത്തലവന്മാരായി നിയോഗിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈഥാമാരിന്റെ പുത്രന്മാരിലുള്ളതിനെക്കാൾ എലെയാസാരിന്റെ പുത്രന്മാരിൽ അധികം തലവന്മാരെ കണ്ടതുകൊണ്ടു എലെയാസാരിന്റെ പുത്രന്മാരിൽ പതിനാറു പിതൃഭവനത്തലവന്മാരും ഈഥാമാരിന്റെ പുത്രന്മാരിൽ എട്ടു പിതൃഭവനത്തലവന്മാരുമായി വിഭാഗിച്ചു.
Malayalam 1992 MBSI
ഈഥാമാരിന്റെ പുത്രന്മാരിലുള്ളതിനെക്കാള്‍ എലെയാസാരിന്റെ പുത്രന്മാരില്‍ അധികം തലവന്മാരെ കണ്ടതുകൊണ്ടു എലെയാസാരിന്റെ പുത്രന്മാരില്‍ പതിനാറു പിതൃഭവനത്തലവന്മാരും ഈഥാമാരിന്റെ പുത്രന്മാരില്‍ എട്ടു പിതൃഭവനത്തലവന്മാരുമായി വിഭാഗിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈഥാമാരിന്റെ പുത്രന്മാരിലുള്ളതിനെക്കാൾ എലെയാസാരിന്റെ പുത്രന്മാരിൽ അധികം തലവന്മാരെ കണ്ടതുകൊണ്ടു എലെയാസാരിന്റെ പുത്രന്മാരെ പതിനാറു പിതൃഭവനത്തലവന്മാരും ഈഥാമാരിന്റെ പുത്രന്മാരെ എട്ടു പിതൃഭവനത്തലവന്മാരുമായി വിഭാഗിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈഥാമാരിന്‍റെ പുത്രന്മാരിലുള്ളതിനെക്കാള്‍ എലെയാസാരിന്‍റെ പുത്രന്മാരിൽ അധികം തലവന്മാരെ കണ്ടതുകൊണ്ട് എലെയാസാരിന്‍റെ പുത്രന്മാരിൽ പതിനാറ് പിതൃഭവനത്തലവന്മാരും ഈഥാമാരിന്റെ പുത്രന്മാരിൽ എട്ടു പിതൃഭവനത്തലവന്മാരുമായി വിഭാഗിച്ചു.
Malayalam Bible POC-ML 2013
ഇത്താമര്‍ കുടുംബത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ നായകന്‍മാര്‍ എലെയാസര്‍ കുടുംബത്തില്‍ ഉണ്ടായിരുന്നതിനാല്‍, എലെയാസറിന്‍െറ പിന്‍ഗാമികളെ പതിനാറു ഗണങ്ങളായും ഇത്താമറിന്‍െറ പിന്‍ഗാമികളെ എട്ടുഗണങ്ങളായും തിരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈഥാമാരിന്റെ പിൻഗാമികളിലുള്ളതിനെക്കാൾ വളരെക്കൂടുതൽ നേതാക്കന്മാർ എലെയാസാരിന്റെ പിൻഗാമികളിൽ ഉള്ളതായിക്കണ്ടു. അതുപ്രകാരംതന്നെ അവരെ ഗണങ്ങളാക്കിത്തിരിക്കുകയും ചെയ്തു: എലെയാസാരിന്റെ പിൻഗാമികളിൽനിന്നു പതിനാറു കുടുംബത്തലവന്മാരും ഈഥാമാരിന്റെ പിൻഗാമികളിൽനിന്ന് എട്ടു കുടുംബത്തലവന്മാരും ആയി അവരെ വിഭാഗിച്ചു.