1 Chronicles 25:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദും പ്രമുഖരായ ദേവാലയ ശുശ്രൂഷകരും ചേര്‍ന്ന് ആസാഫ്, ഹേമാന്‍, യെദൂഥൂന്‍ എന്നിവരുടെ പുത്രന്മാരില് ചിലരെ കിന്നരം, വീണ, ഇലത്താളം എന്നീ വാദ്യങ്ങളോടെ പ്രവചനം നടത്തേണ്ടതിനു നിയമിച്ചു. ഇങ്ങനെ നിയോഗിക്കപ്പെട്ടവരും അവരുടെ ചുമതലകളും:
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദാവീദും സേനാധിപതിമാരും കിന്നരം, വീണ, കൈത്താളം എന്നിവകൊണ്ടു പ്രവചിക്കുന്നവരായ ആസാഫിന്റെയും ഹേമാന്റെയും യെദൂഥൂന്റെയും പുത്രന്മാരെ ശുശ്രൂഷെക്കായി വേർതിരിച്ചു; ഈ ശുശ്രൂഷയിൽ വേല ചെയ്തവരുടെ സംഖ്യയാവിതു:
Malayalam 1992 MBSI
ദാവീദും സേനാധിപതിമാരും കിന്നരം, വീണ, കൈത്താളം എന്നിവകൊണ്ടു പ്രവചിക്കുന്നവരായ ആസാഫിന്റെയും ഹേമാന്റെയും യെദൂഥൂന്റെയും പുത്രന്മാരെ ശുശ്രൂഷെക്കായി വേര്‍തിരിച്ചു; ഈ ശുശ്രൂഷയില്‍ വേല ചെയ്തവരുടെ സംഖ്യയാവിതു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദാവീദും സേനാധിപതിമാരും കിന്നരം, വീണ, കൈത്താളം എന്നിവകൊണ്ടു പ്രവചിക്കുന്നവരായ ആസാഫിന്റെയും ഹേമാന്റെയും യെദൂഥൂന്റെയും പുത്രന്മാരെ ശുശ്രൂഷയ്ക്കായി വേർതിരിച്ചു; ഈ ശുശ്രൂഷയിൽ വേല ചെയ്തവരുടെ സംഖ്യയാണിത്:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാവീദും സേനാധിപതിമാരും കിന്നരം, വീണ, കൈത്താളം എന്നിവകൊണ്ടു പ്രവചിക്കുന്നവരായ ആസാഫിന്റെയും ഹേമാന്റെയും യെദൂഥൂന്റെയും പുത്രന്മാരെ ശുശ്രൂഷയ്ക്കായി വേര്‍തിരിച്ചു; ഈ ശുശ്രൂഷയിൽ വേല ചെയ്തവരുടെ സംഖ്യയാവിത്:
Malayalam Bible POC-ML 2013
ദാവീദും ദേവാലയശുശ്രൂഷകരില്‍ പ്രമുഖരും കൂടെ ആസാഫ്, ഹേമാന്‍,യദുഥൂന്‍ എന്നിവരുടെ പുത്രന്മാരില് ചിലരെ ശുശ്രൂഷയ്‌ക്കു നിയോഗിച്ചു. ഇവര്‍ കിന്നരം, വീണ, കൈത്താളം എന്നിവയുടെ അകമ്പടിയോടെ പ്രവചനം നടത്തേണ്ടിയിരുന്നു. ഇങ്ങനെ നിയുക്‌തരായവരും അവരുടെ കര്‍ത്തവ്യങ്ങളും:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദാവീദ് തന്റെ സൈന്യാധിപന്മാരുമായി കൂടിയാലോചിച്ച് ആസാഫിന്റെയും ഹേമാന്റെയും യെദൂഥൂന്റെയും പുത്രന്മാരിൽ ചിലരെ പ്രവചനശുശ്രൂഷയ്ക്കായി വേർതിരിച്ചു. വീണ, കിന്നരം, ഇലത്താളം ഇവയുടെ അകമ്പടിയോടുകൂടി അവർ ഈ ശുശ്രൂഷ നിർവഹിക്കണമായിരുന്നു. ഈ ശുശ്രൂഷ നിർവഹിച്ച ആളുകളുടെ പേരുവിവരം ഇപ്രകാരമാണ്: