1 Chronicles 25:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇവര്‍ എല്ലാവരും ദേവാലയത്തില്‍ തങ്ങളുടെ പിതാവിന്‍റെ കീഴില്‍ ഇലത്താളവും വീണയും കിന്നരവും പ്രയോഗിച്ച് ഗാനശുശ്രൂഷ നടത്തിവന്നു. ആസാഫും യെദൂഥൂനും, ഹേമാനും രാജാവില്‍നിന്നു നേരിട്ടു കല്പന സ്വീകരിച്ചിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇവർ എല്ലാവരും ദൈവാലയത്തിലെ ശുശ്രൂഷെക്കു കൈത്താളങ്ങളാലും വീണകളാലും കിന്നരങ്ങളാലും യഹോവയുടെ ആലയത്തിൽ സംഗീതത്തിന്നായി താന്താങ്ങളുടെ അപ്പന്റെ കീഴിലും ആസാഫും യെദൂഥൂനും ഹേമാനും നേരെ രാജാവിന്റെ കല്പനെക്കു കീഴിലും ആയിരുന്നു.
Malayalam 1992 MBSI
ഇവര്‍ എല്ലാവരും ദൈവാലയത്തിലെ ശുശ്രൂഷെക്കു കൈത്താളങ്ങളാലും വീണകളാലും കിന്നരങ്ങളാലും യഹോവയുടെ ആലയത്തില്‍ സംഗീതത്തിന്നായി താന്താങ്ങളുടെ അപ്പന്റെ കീഴിലും ആസാഫും യെദൂഥൂനും ഹേമാനും നേരെ രാജാവിന്റെ കല്പനെക്കു കീഴിലും ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇവർ എല്ലാവരും ദൈവാലയത്തിലെ ശുശ്രൂഷയ്ക്ക് കൈത്താളങ്ങളാലും വീണകളാലും കിന്നരങ്ങളാലും യഹോവയുടെ ആലയത്തിൽ സംഗീതത്തിനായി അവരവരുടെ അപ്പന്റെ കീഴിലും, ആസാഫും യെദൂഥൂനും ഹേമാനും രാജാവിന്റെ കല്പനെക്കു കീഴിലും ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇവര്‍ എല്ലാവരും ദൈവാലയത്തിലെ ശുശ്രൂഷയ്ക്കു കൈത്താളങ്ങളാലും വീണകളാലും കിന്നരങ്ങളാലും യഹോവയുടെ ആലയത്തിൽ സംഗീതത്തിനായി താന്താങ്ങളുടെ അപ്പന്റെ കീഴിലും ആസാഫും യെദൂഥൂനും ഹേമാനും നേരേ രാജാവിന്‍റെ കല്പനയ്ക്കു കീഴിലും ആയിരുന്നു.
Malayalam Bible POC-ML 2013
ഇവര്‍ കര്‍ത്താവിന്‍െറ ആലയത്തില്‍ തങ്ങളുടെ പിതാവിന്‍െറ കീഴില്‍ വീണയും കിന്നരവും കൈത്താളവും ഉപയോഗിച്ചു ശുശ്രൂഷ നടത്തി. ആസാഫ്,യദുഥൂന്‍, ഹേമാന്‍ എന്നിവര്‍ രാജാവില്‍നിന്നു നേരിട്ടു കല്‍പന സ്വീകരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ മൂന്നു ഗണത്തിലുംപെട്ട ഇവരെല്ലാം യഹോവയുടെ ആലയത്തിൽ ഇലത്താളങ്ങളും വീണയും കിന്നരവും ഉപയോഗിച്ച് ദൈവത്തിന്റെ മന്ദിരത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്കുവേണ്ടതായ സംഗീതം പകർന്നു. ഇവരെല്ലാം താന്താങ്ങളുടെ പിതാക്കന്മാരുടെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തിച്ചത്. ആസാഫും യെദൂഥൂനും ഹേമാനും രാജാവിന്റെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.