1 Chronicles 26:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വാതില്‍കാവല്‌ക്കാരുടെ ഗണം തിരിച്ചത് കുടുംബത്തലവന്മാരുടെ എണ്ണമനുസരിച്ചായിരുന്നു. സര്‍വേശ്വരന്‍റെ ആലയത്തില്‍ ശുശ്രൂഷ ചെയ്തിരുന്ന ഇവര്‍ക്കും ചാര്‍ച്ചക്കാരെപ്പോലെ അവിടെ ചുമതലകളുണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വാതിൽകാവല്ക്കാരുടെ ഈ കൂറുകൾക്കു, അവരുടെ തലവന്മാർക്കു തന്നേ, യഹോവയുടെ ആലയത്തിൽ ശുശ്രൂഷചെയ്‌വാൻ തങ്ങളുടെ സഹോദരന്മാർക്കു എന്നപോലെ ഉദ്യോഗങ്ങൾ ഉണ്ടായിരുന്നു.
Malayalam 1992 MBSI
വാതില്‍കാവല്‍ക്കാരുടെ ഈ ക്കുറുകള്‍ക്കു, അവരുടെ തലവന്മാര്‍ക്കും തന്നേ, യഹോവയുടെ ആലയത്തില്‍ ശുശ്രൂഷ ചെയ്‍വാന്‍ തങ്ങളുടെ സഹോദരന്മാര്‍ക്കും എന്നപോലെ ഉദ്യോഗങ്ങള്‍ ഉണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വാതിൽകാവല്ക്കാരുടെ ഈ കൂറുകൾക്ക്, അവരുടെ തലവന്മാർക്കു തന്നെ, യഹോവയുടെ ആലയത്തിൽ ശുശ്രൂഷചെയ്യുവാൻ തങ്ങളുടെ സഹോദരന്മാർക്ക് എന്നപോലെ ഉദ്യോഗങ്ങൾ ഉണ്ടായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വാതിൽക്കാവല്ക്കാരുടെ ഈ കൂറുകള്‍ക്ക്, അവരുടെ തലവന്മാര്‍ക്കു തന്നെ, യഹോവയുടെ ആലയത്തിൽ ശുശ്രൂഷ ചെയ്‍വാന്‍ തങ്ങളുടെ സഹോദരന്മാര്‍ക്ക് എന്നപോലെ ഉദ്യോഗങ്ങള്‍ ഉണ്ടായിരുന്നു.
Malayalam Bible POC-ML 2013
ദ്വാരപാലകന്‍മാരെ ഗണം തിരിച്ചതും കുടുംബത്തലവന്‍മാര്‍ക്ക്‌ അനുസൃതമായാണ്‌. കര്‍ത്താവിന്‍െറ ആലയത്തില്‍ ശുശ്രൂഷ ചെയ്‌തിരുന്ന ഇവരുടെ ചാര്‍ച്ചക്കാരെപ്പോലെ ഇവര്‍ക്കും കര്‍ത്തവ്യങ്ങള്‍ ഉണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ ദ്വാരപാലകഗണങ്ങൾക്ക് അവരുടെ ബന്ധുക്കൾക്ക് ഉണ്ടായിരുന്നതുപോലെതന്നെ യഹോവയുടെ ആലയത്തിലെ ശുശ്രൂഷകൾക്കുള്ള ചുമതലയും ഉണ്ടായിരുന്നു. ഈ ചുമതലകൾ ഗണങ്ങളുടെ തലവന്മാർ മുഖാന്തരം നിർണയിക്കപ്പെട്ടിരുന്നു.