1 Chronicles 26:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇവര്‍ തവണ വച്ചു കാവല്‍നിന്നു. കിഴക്കേ വാതില്‌ക്കല്‍ ആറു ലേവ്യരും വടക്കേ വാതില്‌ക്കല്‍ ദിവസേന നാലു പേരും തെക്കേ വാതില്‌ക്കല്‍ ദിവസേന നാലു പേരും സംഭരണശാലയ്‍ക്ക് ഈരണ്ടു പേരും
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കിഴക്കെ വാതില്ക്കൽ ആറു ലേവ്യരും വടക്കെ വാതില്ക്കൽ നാളൊന്നിന്നു നാലുപേരും തെക്കെ വാതില്ക്കൽ നാളൊന്നിന്നു നാലുപേരും പാണ്ടിശാലെക്കൽ ഈരണ്ടുപേരും ഉണ്ടായിരുന്നു.
Malayalam 1992 MBSI
കിഴക്കെ വാതില്‍ക്കല്‍ ആറു ലേവ്യരും വടക്കെ വാതില്‍ക്കല്‍ നാളൊന്നിന്നു നാലുപേരും തെക്കെ വാതില്‍ക്കല്‍ നാളൊന്നിന്നു നാലുപേരും പാണ്ടിശാലെക്കല്‍ ഈരണ്ടുപേരും ഉണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കിഴക്കെ വാതില്ക്കൽ ആറു ലേവ്യരും വടക്കെ വാതില്ക്കൽ ദിവസേന നാലുപേരും തെക്കെ വാതില്ക്കൽ ദിവസേന നാലുപേരും പാണ്ടികശാലെക്കൽ രണ്ടുപേരും ഉണ്ടായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കിഴക്കേ വാതിൽക്കൽ ആറു ലേവ്യരും വടക്കേ വാതിൽക്കൽ നാളൊന്നിനു നാലു പേരും തെക്കേ വാതിൽക്കൽ നാളൊന്നിനു നാലു പേരും പാണ്ടിശാലയ്ക്കൽ ഈരണ്ടു പേരും ഉണ്ടായിരുന്നു.
Malayalam Bible POC-ML 2013
ദിനംപ്രതി കിഴക്ക് ആറുപേര്‍, വടക്ക് നാലു പേര്‍, തെക്ക് നാലുപേര്‍, സംഭരണശാലകളില്‍ ഈരണ്ടുപേര്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദിവസംമുഴുവനും കിഴക്കേകവാടത്തിൽ ആറു ലേവ്യരും വടക്കേ കവാടത്തിൽ നാലും തെക്കേ കവാടത്തിൽ നാലും ഭണ്ഡാരഗൃഹത്തിങ്കൽ ഒരേസമയം ഈരണ്ടുപേരും കാവൽ നിന്നിരുന്നു.