1 Chronicles 26:28 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദര്‍ശകനായ ശമൂവേലും കീശിന്‍റെ പുത്രന്‍ ശൗലും നേരിന്‍റെ പുത്രന്‍ അബ്നേരും സെരൂയായുടെ പുത്രന്‍ യോവാബും സമര്‍പ്പിച്ചിരുന്ന സകല വസ്തുക്കളും ഉള്‍പ്പെടെ എല്ലാ കാണിക്കകളും ശെലോമീത്തിന്‍റെയും അയാളുടെ പുത്രന്മാരുടെയും സൂക്ഷിപ്പില്‍ ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദർശകനായ ശമൂവേലും കീശിന്റെ മകൻ ശൗലും നേരിന്റെ മകൻ അബ്നേരും സെരൂയയുടെ മകൻ യോവാബും നിവേദിച്ച സകലനിവേദിതവസ്തുക്കളും ശെലോമീത്തിന്റെയും അവന്റെ സഹോദരന്മാരുടെയും വിചാരണയിൽ വന്നു.
Malayalam 1992 MBSI
ദര്‍ശകനായ ശമൂവേലും കീശിന്റെ മകന്‍ ശൌലും നേരിന്റെ മകന്‍ അബ്നേരും സെരൂയയുടെ മകന്‍ യോവാബും നിവേദിച്ച സകലനിവേദിതവസ്തുക്കളും ശെലോമീത്തിന്റെയും അവന്റെ സഹോദരന്മാരുടെയും വിചാരണയില്‍ വന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദർശകനായ ശമൂവേലും കീശിന്റെ മകൻ ശൗലും നേരിന്റെ മകൻ അബ്നേരും സെരൂയയുടെ മകൻ യോവാബും നിവേദിച്ച സകലനിവേദിതവസ്തുക്കളും ശെലോമീത്തിന്റെയും അവന്റെ സഹോദരന്മാരുടെയും വിചാരണയിൽ വന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദര്‍ശകനായ ശമൂവേലും കീശിന്റെ മകന്‍ ശൗലും നേരിന്‍റെ മകന്‍ അബ്നേരും സെരൂയയുടെ മകന്‍ യോവാബും നിവേദിച്ച സകല നിവേദിതവസ്തുക്കളും ശെലോമീത്തിന്‍റെയും അവന്റെ സഹോദരന്മാരുടെയും വിചാരണയിൽ വന്നു.
Malayalam Bible POC-ML 2013
ദീര്‍ഘദര്‍ശിയായ സാമുവല്‍, കിഷിന്‍െറ മകന്‍ സാവൂള്‍, നേറിന്‍െറ മകന്‍ അബ്‌നേര്‍, സെരൂയായുടെ മകന്‍ യോവാബ് എന്നിവര്‍ സമര്‍പ്പി ച്ചഎല്ലാ വസ്‌തുക്കളുടെയും മേല്‍നോട്ടം ഷെലോമോത്തിനും ചാര്‍ച്ചക്കാര്‍ക്കും ആയിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദർശകനായ ശമുവേലും കീശിന്റെ മകനായ ശൗലും നേരിന്റെ മകനായ അബ്നേരും സെരൂയയുടെ മകനായ യോവാബും സമർപ്പിച്ചിരുന്ന വസ്തുക്കളും സകലസമർപ്പിതവസ്തുക്കളും ശെലോമീത്തിന്റെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സൂക്ഷിപ്പിലായിരുന്നു.