1 Chronicles 26:30 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹെബ്രോന്യരില്‍നിന്ന് ഹശബ്യായും സഹോദരന്മാരുമായ പ്രാപ്തരായ ആയിരത്തി എഴുനൂറുപേര്‍; യോര്‍ദ്ദാനിക്കരെ പടിഞ്ഞാറു സര്‍വേശ്വരന്‍റെ സകല കാര്യങ്ങള്‍ക്കും രാജാവിന്‍റെ ശുശ്രൂഷയ്‍ക്കുംവേണ്ടി ഇസ്രായേലില്‍ നിയുക്തരായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹെബ്രോന്യരിൽ ഹശബ്യാവും അവന്റെ സഹോദരന്മാരുമായി ആയിരത്തെഴുനൂറു പ്രാപ്തന്മാർ യോർദ്ദാന്നിക്കരെ പടിഞ്ഞാറു യഹോവയുടെ സകലകാര്യത്തിന്നും രാജാവിന്റെ ശുശ്രൂഷെക്കും യിസ്രായേലിൽ മേൽവിചാരകരായിരുന്നു.
Malayalam 1992 MBSI
ഹെബ്രോന്യരില്‍ ഹശബ്യാവും അവന്റെ സഹോദരന്മാരുമായി ആയിരത്തെഴുനൂറു പ്രാപ്തന്മാര്‍ യോര്‍ദ്ദാന്നിക്കരെ പടിഞ്ഞാറു യഹോവയുടെ സകലകാര്യത്തിന്നും രാജാവിന്റെ ശുശ്രൂഷെക്കും യിസ്രായേലില്‍ മേല്‍വിചാരകരായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹെബ്രോന്യരിൽ ഹശബ്യാവും അവന്റെ സഹോദരന്മാരുമായി ആയിരത്തെഴുനൂറ് പ്രാപ്തന്മാർ യോർദ്ദാനിക്കരെ പടിഞ്ഞാറ് യഹോവയുടെ സകലകാര്യത്തിനും രാജാവിന്റെ ശുശ്രൂഷക്കും യിസ്രായേലിൽ മേൽവിചാരകരായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹെബ്രോന്യരിൽ ഹശബ്യാവും അവന്‍റെ സഹോദരന്മാരുമായി ആയിരത്തി എഴുനൂറു പ്രാപ്തന്മാര്‍ യോര്‍ദ്ദാനിക്കരെ പടിഞ്ഞാറ് യഹോവയുടെ സകല കാര്യത്തിനും രാജാവിന്‍റെ ശുശ്രൂഷയ്ക്കും യിസ്രായേലിൽ മേൽവിചാരകരായിരുന്നു.
Malayalam Bible POC-ML 2013
ഹെബ്രാണ്യരില്‍നിന്ന്‌ ഹഷാബിയായും ചാര്‍ച്ചക്കാരും ജോര്‍ദാന്‍െറ പടിഞ്ഞാറെതീരം വരെ ഇസ്രായേലിന്‍െറ മേലധികാരികളായി നിയമിക്കപ്പെട്ടു. കര്‍ത്താവിന്‍െറ ശുശ്രൂഷയ്‌ക്കും രാജസേവനത്തിനും ആയി നിയമിക്കപ്പെട്ട പ്രഗദ്‌ഭന്‍മാരായ അവര്‍ ആയിരത്തിയെഴുനൂറുപേരുണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹെബ്രോന്യരിൽനിന്ന്: ഹശബ്യാവും അദ്ദേഹത്തിന്റെ ബന്ധുക്കളും ആയി ആയിരത്തി എഴുനൂറു പ്രഗൽഭന്മാർ ഇസ്രായേലിൽ യോർദാൻനദിക്കു പടിഞ്ഞാറ് യഹോവയുടെ എല്ലാ ശുശ്രൂഷകൾക്കും രാജസേവനത്തിനും ചുമതലപ്പെട്ടവരായി ഉണ്ടായിരുന്നു.